പത്തനംതിട്ട: ശബരിമലവിഷയം തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണയാകമായി മാറുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് ഹിന്ദുകാര്‍ഡ് ഇറക്കിക്കളിക്കാന്‍. ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പത്തനംതിട്ടിയില്‍ ഹിന്ദുവോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.
മുന്‍ കെ.എസ്.യു പ്രവര്‍ത്തകനായ രാജാമണി ഉള്‍പ്പെടെയുള്ളവരെ ഈ സീറ്റിലേക്ക് പരിഗണിച്ചേക്കും എന്ന് വിവരമുണ്ട്. അതേസമയം കോട്ടയത്തെ സ്ഥാനാര്‍ഥിത്വ തര്‍ക്കത്തിനു പരിഹാരമുണ്ടായ ശേഷമേ പത്തനംതിട്ടയുടെ കാര്യത്തില്‍ അന്തിമനിലപാടെടുക്കൂ. മഹാരാജാസ് കോളജിലെ കെ.എസ്.യു. നേതാവായിരുന്ന പിന്നീട് വിദേശകാര്യ സര്‍വീസിലേക്കു പോയ രാജാമണിയെ തൃശൂരിലേക്കും പരിഗണിക്കുന്നുണ്ട്.
കേരളാകോണ്‍ഗ്രസ് ചോദിച്ചുകൊണ്ടിരിക്കുന്ന ഇടുക്കി സീറ്റ് നല്‍കി പകരം കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് സൂചനകള്‍. സ്ഥാനങ്ങളെല്ലാം കുടുംബാംഗങ്ങള്‍ക്കു വീതം വയ്ക്കുന്നെന്ന പരാതി പാര്‍ട്ടിക്കുള്ളിലുള്ള സാഹചര്യത്തില്‍ കോട്ടയം സീറ്റ് ഏറ്റെടുക്കുന്നതിലൂടെ മാണി ഗ്രൂപ്പിലെ തര്‍ക്കത്തിനും ഒരുപരിധിവരെ പരിഹാരം കാണാന്‍ കോണ്‍ഗ്രസ് കഴിയും. തിരുവഞ്ചൂര്‍, കെസി ജോസഫ് , കെഎം മാണി തുടങ്ങി വമ്പന്മാരുടെ തട്ടകമായ കോട്ടയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നിര്‍ത്താമെന്നും സീറ്റ് നഷ്ടപ്പെടുത്തതിരിക്കാമെന്നുമാണ് കണക്കുകൂട്ടല്‍.
ഉമ്മന്‍ചാണ്ടി മത്സരരംഗത്തു വന്നാല്‍ കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം ഇടുക്കി കേരള കോണ്‍ഗ്രസിനു നല്‍കാനാകും. കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും വന്നുകഴിഞ്ഞാല്‍ പത്തനംതിട്ടയില്‍ ഹിന്ദു സ്ഥാനാര്‍ഥിയെ ഇറക്കാനാകും. ശബരിമല വിഷയവും മറ്റും ഏറെ ബാധിക്കുന്ന ജില്ലയായതിനാല്‍ ഇവിടെ ഹിന്ദു സ്ഥാനാര്‍ഥി വരുന്നത് സംസ്ഥാനവ്യാപകമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലും പാര്‍ട്ടിക്കുളളിലുണ്ട്. ഇവിടെയാണ് വേണു രാജാമണിയുടെ സാധ്യത.
മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയായിരുന്നു വേണു ഇപ്പോള്‍ നെതര്‍ലന്‍ഡ്‌സിലെ െഹെക്കമ്മിഷണറാണ്. 2009 ല്‍ ശശി തരൂരിനെ ഇറക്കിയത് പോലെ ഒരു നേട്ടം കോണ്‍ഗ്രസ് മുന്നില്‍ കാണുന്നു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ െവെസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന, മെറെന്‍ ഡ്രൈവിലെ നേതൃസംഗമത്തില്‍ പങ്കെടുക്കാന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു കൊച്ചിയിലെത്തും. തങ്ങള്‍ക്ക് രണ്ടു സീറ്റ് വേണമെന്ന ആവശ്യം രാഹുലിനെ അറിയിക്കാനാണ് കേരളാ കോണ്‍ഗ്രസ് നീക്കം. ഇടുക്കിയും കോട്ടയവും അല്ലെങ്കില്‍ ഇടുക്കിയും ചാലക്കുടിയുമാകും ചോദിക്കുക.
മറുവശത്ത് ശബരിമല വിഷയം രാഷ്ട്രീയനേട്ടമാക്കി മാറ്റാന്‍ ബിജെപി മികച്ച സ്ഥാനാര്‍ത്ഥിയെ ഇറക്കാനുള്ള നീക്കത്തിലാണ്. ശബരിമല കര്‍മ്മസമിതിയാണ് ഇക്കാര്യത്തില്‍ ബിജെപിയ്ക്ക് പ്രതിബന്ധം. കെ സുരേന്ദ്രനോ ശ്രീധരന്‍പിള്ളയോ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍ കെ പി ശശികലയാണ് ആര്‍എസ്എസ് പിന്തുണയ്ക്കുന്ന ശബരിമല കര്‍മ്മസമിതി മുന്നോട്ട് വെയ്ക്കുന്ന പ്രധാനപേര്.
from mangalam.com http://bit.ly/2FWiVt4
via IFTTT
No comments:
Post a Comment