ബൈപ്പാസ് ഉദ്ഘാടനം: വിട്ടുനിന്നത് കുമ്മനത്തിന്റെ അവസ്ഥ വരാതിരിക്കാന്‍ -ശ്രീധരന്‍ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

ബൈപ്പാസ് ഉദ്ഘാടനം: വിട്ടുനിന്നത് കുമ്മനത്തിന്റെ അവസ്ഥ വരാതിരിക്കാന്‍ -ശ്രീധരന്‍ പിള്ള

കോഴിക്കോട്: മെട്രോ ഉദ്ഘാടന സമയത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പേരിലുണ്ടായ ട്രോളൽ പോലെ ട്രോളലിന് വിധേയനാകാതിരിക്കാനാണ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിന്നതെന്ന് ബി.ജ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നേരിട്ടെത്തി കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്തിട്ടും ശ്രീധരൻ പിള്ളയെ ആ പരിസരത്തൊന്നും കാണാതിരുന്നത് ചർച്ചയായിരുന്നു. തുടർന്നാണ് വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തിയത്. നേരത്തെ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെടാതെയെത്തി ചിത്രങ്ങളിൽ ഇടംപിടിച്ച കുമ്മനം വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഈ സംഭവത്തിന് ശേഷം വിളിക്കാതെയെത്തുന്നതിന്ഒരു പ്രയോഗം മലയാളികൾ പുറത്തിറക്കി. അത്തരമൊരു ഭീകരാവസ്ഥ ഇനിയും സൃഷ്ടിച്ച് പ്രത്യാഘാതം താങ്ങാനുള്ള ശേഷിയില്ലാത്തതിനാലാണ് താൻ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ പരിസരത്ത് പോലും പോകാതിരുന്നതെന്ന് വിനയപൂർവ്വം ശ്രീധരൻ പിള്ള സമ്മതിച്ചു. ഭരണകൂട ഭീകരതയ്ക്കും പോലീസ് രാജിനുമെതിരെ ശ്രീധരൻ പിള്ള കോഴിക്കോട് നടത്തുന്ന ഏകദിന സത്യാഗ്രഹ വേദിയിലായിരുന്നു ശ്രീധരൻ പിള്ളയുടെ സ്വയം ട്രോളൽ. അതേസമയം, ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങിനിടെ ശബ്ദമുണ്ടാക്കി ചടങ്ങ് അലങ്കോലമാക്കാൻ ശ്രമിച്ചവരെ ശ്രീധരൻ പിള്ള രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പൊതുവേദിയിൽ കൂകി വിളിച്ച ആരെയും ബിജെപി ന്യായീകരിക്കില്ല. മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയ തരത്തിൽ ഇന്നലെ പ്രവർത്തകർ പെരുമാറിയത് ശരിയായില്ല. കൊല്ലത്തെ ജനങ്ങൾ കൂകിയ സംഭവത്തിൽ ജനാധിപത്യ സംവിധാനത്തിൽ ന്യായീകരിക്കാനാവില്ല. എത്രമാത്രം എതിർപ്പുണ്ടെങ്കിലും കൂകിയത് ന്യായീകരിക്കില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ലക്ഷ്യം നേടുന്നത് വരെ സെക്ട്രറിയേറ്റ് സമരം തുടരും. സമര രീതി മാറിയേക്കാം. പ്രഖ്യാപിത ലക്ഷ്യം നേടുന്നത് വരെ സമരം തുടരും. സമര രീതിയിൽ മാറ്റം വരും. എൻഡിഎ എതിർക്കുന്നവനെ മാനിക്കുന്നുവെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു. Content Highlights: Not Interest to Become Subject of Troll says Sreedharan Pilla


from mathrubhumi.latestnews.rssfeed http://bit.ly/2RxBnOG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages