അന്റാര്‍ട്ടിക്ക ആറിരട്ടി വേഗത്തില്‍ ഉരുകുന്നു, തീരങ്ങള്‍ കടലെടുക്കുമെന്ന് നാസ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

അന്റാര്‍ട്ടിക്ക ആറിരട്ടി വേഗത്തില്‍ ഉരുകുന്നു, തീരങ്ങള്‍ കടലെടുക്കുമെന്ന് നാസ

ആഗോളതലത്തിൽ കരയുടെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാവുമെന്ന മുന്നറിയിപ്പുമായി നാസ. 40 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ആറിരട്ടി വേഗത്തിൽ ആന്റാർട്ടിക്കയിലെ മഞ്ഞ് ഉരുകുന്നുവെന്നും ഇത് സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നതിന് കാരണമാകുമെന്നും അത് മഹാവിപത്തിലേക്ക് നയിച്ചേക്കുമെന്നും നാസ പറയുന്നു. അന്റാർട്ടിക്കയിൽ ഈ സ്ഥിതി തുടർന്നാൽ ആഗോള തലത്തിൽ തീരപ്രദേശങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവന് ഭീഷണിയാണെന്നും അവരുടെ കിടപ്പാടം നഷ്ടമാവുന്ന സ്ഥിതി വരുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറും ഭൗമ ശാസ്ത്രജ്ഞനുമായ എറിക് റിഗ്നോട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റേതാണ് ഈ പഠനം. ഇവർ 1979 മുതലുള്ള അന്റാർട്ടിക്കയിലെ മഞ്ഞുപാളികളുടെ ആകാശ ദൃശ്യങ്ങളും ഉപഗ്രഹദൃശ്യങ്ങളും പരിശോധിച്ചു. 1979 നും 1990 നും ഇടയ്ക്ക് അന്റാർട്ടിക്കയിലെ മഞ്ഞിൻരെ പിണ്ഡത്തിൽ നിന്നും 3600 കോടി ടൺ വീതം ഒരോ വർഷവും നഷ്ടമായിട്ടുണ്ടെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു. 2009 നും 2017നും ഇടയിൽ മഞ്ഞുരുകലിന്റെ വേഗത ആറിരട്ടി വർധിച്ചു. അതായത് ഒരോ വർഷവും 22800 കോടി ടൺ എന്ന നിലയിൽ. സമുദ്രതാപനിലയിൽ വർധനവുണ്ടാകുന്നതും മഞ്ഞുരുകൽ വർധിപ്പിക്കുന്നതിന് കാരണമാകും. അതായത് വരുന്ന നൂറ് വർഷങ്ങൾക്കുള്ളിൽ കടൽ നിരപ്പിൽ മീറ്ററുകളുടെ വർധനവുണ്ടാവും. നാസയുടെ സാമ്പത്തിക സഹായത്തോടെയാണ് നടന്ന പഠനം പ്രൊസീഡിങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിലാണ് പ്രസിദ്ദീകരിച്ചത്. Content Highlights:Nasa warns Antarctica is melting 6 times faster than it was 40 years ago


from mathrubhumi.latestnews.rssfeed http://bit.ly/2VZ4klx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages