ന്യൂഡൽഹി: ക്രിക്കറ്റിൽ ഇന്ത്യയെ ആദ്യമായി ലോക കിരീടമണിയിച്ച നായകൻ കപിൽ ദേവിന് ഇന്ന് അറുപതാം പിറന്നാൾ. 1983-ൽ എതിരാളികളില്ലാത്ത ടീമെന്ന് വിശേഷിപ്പിച്ചിരുന്ന വെസ്റ്റിൻഡീസിനെ തറപറ്റിച്ചാണ് കപിലിന്റെ ചെകുത്താൻമാർ ലോകകിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ചത്. ലോകകപ്പ് സെമിയിൽ സിംബാബ്വേയ്ക്കെതിരേ കപിൽ നേടിയ 175 റൺസ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. 1959 ജനുവരി ആറിന് ചണ്ഡീഗഢിലാണ്, തടിക്കച്ചവടക്കാരനായ രാംലാൽ നിഖഞ്ജിന്റെയും രാജ്കുമാരിയുടെയും മകനായി കപിൽ ജനിച്ചത്. 1978-ൽ പാകിസ്താനെതിരെയായിരുന്നു ടെസ്റ്റിലും ഏകദിനത്തിലും കപിലിന്റെ അരങ്ങേറ്റം. 131 ടെസ്റ്റുകളിൽനിന്ന് 5248 റൺസും 434 വിക്കറ്റും. 225 ഏകദിനങ്ങളിൽനിന്ന് 3783 റൺസും 253 വിക്കറ്റും ഇന്ത്യയ്ക്കായി അദ്ദേഹം നേടിയിട്ടുണ്ട്. Best moments 😍😍#Memories #1983WorldCupHero #KapilDev #HBDKAPILDEV #HappyBirthdayKapildev @therealkapildev 🏆😍 pic.twitter.com/lE2hu2NT8M — Mr.John AE (@joemichaeljohn) 5 January 2019 1994-ൽ വിരമിക്കുമ്പോൾ, ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകളെന്ന റെക്കോഡ് കപിലിന്റെ പേരിലായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരം എന്ന ബഹുമതിയും ആ സമയത്ത് അദ്ദേഹത്തിന്റെ പേരിലായിരുന്നു. Content Highlights: kapil dev 60th birthday today
from mathrubhumi.latestnews.rssfeed http://bit.ly/2Vv9i9a
via
IFTTT
No comments:
Post a Comment