ഷാംലി: 16 കാരിയെ രണ്ടാനച്ഛനും അദ്ദേഹത്തിന്റെ ബന്ധുവും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. പ്രതികൾ ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കന്ത്ലാ നഗരത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വളർത്തച്ഛൻ വസീം, ബന്ധു തൻവീർ എന്നിവർക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ പ്രതികൾ ഒളിവിൽ പോയി. പെൺകുട്ടിയുടെ അമ്മയാണ് മകൾ ബലാത്സംഗം ചെയ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി പോലീസിൽ പരാതിപ്പെട്ടത്. സംഭവം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന്പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഭർത്താവ് മരിച്ചതിനെ തുടർന്നാണ് താൻ വസീമിനെ വിവാഹം കഴിച്ചതെന്നും പെൺകുട്ടിയുടെ മാതാവ് പോലീസിനോട് വെളിപ്പെടുത്തി.പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച പോലീസ് പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. Content Highlight:16-Year-Old Girl Raped By Stepfather And Cousin
from mathrubhumi.latestnews.rssfeed http://bit.ly/2CRHIvo
via
IFTTT
No comments:
Post a Comment