ഭഗൽപ്പുർ:മൂന്ന് മക്കളെ അമ്മ സെപ്റ്റിക്ക് ടാങ്കിൽ എറിഞ്ഞ് കൊലപ്പെടുത്തി. ബിഹാറിലെ ഭഗൽപുരിൽ ആണ് സംഭവം.മക്കളെ കൊന്നശേഷം സെപ്റ്റിടാങ്കിലേക്ക് ചാടാൻ ശ്രമിച്ച വീട്ടമ്മ ബന്ധുവിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷപ്പെട്ടു. ദാമ്പത്യ പ്രശ്നങ്ങളാണ് യുവതിയെ കൊണ്ട് ഈ ക്രൂരത ചെയ്യിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഒന്നും, നാലും വയസുള്ള ആൺകുട്ടികളും, രണ്ട് വയസുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. മദ്യപാനിയായ ഭർത്താവ് വെള്ളിയാഴ്ച്ച രാത്രി യുവതിയെ മർദിച്ചിരുന്നു. ഇതിൽമനംനൊന്ത യുവതി കുട്ടികളെ സെപ്റ്റിക്ക് ടാങ്കിലേക്ക് എറിഞ്ഞശേഷം ചാടൻ ശ്രമിച്ചു. ഇത് കണ്ട ബന്ധു ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികളെത്തി യുവതിയെ രക്ഷപ്പെടുത്തി. പക്ഷേ അപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. യുവതിയുടെ ഭർത്താവിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. Content Highlight: Woman kills three children in Bihar
from mathrubhumi.latestnews.rssfeed http://bit.ly/2TwApim
via
IFTTT
No comments:
Post a Comment