എന്‍എസ്എസ്സിന്റെ പോക്ക് അബദ്ധങ്ങളിലേക്ക്‌, തിരിച്ചടിച്ച് സര്‍ക്കാരും സിപിഎമ്മും സിപിഐയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

എന്‍എസ്എസ്സിന്റെ പോക്ക് അബദ്ധങ്ങളിലേക്ക്‌, തിരിച്ചടിച്ച് സര്‍ക്കാരും സിപിഎമ്മും സിപിഐയും

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയ എൻഎസ്എസിനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് സർക്കാരും സിപിഎമ്മും സിപിഐയും.മന്ത്രിമാരും സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരും എൻഎസ്എസ്സിനെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നു. സംസ്ഥാനത്ത് നടന്ന അക്രമങ്ങൾക്കും കലാപത്തിനും മുഴുവൻ കാരണം സർക്കാരാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ വാദമാണ് നേതാക്കളെ ചൊടിപ്പിച്ചത്. മന്ത്രിമാരായ ഇ.പി.ജയരാജൻ കടകംപള്ളി സുരേന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻഎന്നിവർ സുകുമാരൻ നായരുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. എൻഎസ്എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതാണ്. അബദ്ധങ്ങളിലേക്കാണ് അവർ പോകുന്നത്. ഇത്തരം പ്രസ്താന നടത്തരുതായിരുന്നു. സംഘപരിവാറിനെ പിന്തുണക്കുന്ന നിലപാട് തിരുത്തണമെന്നും ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു. ആർഎസ്എസിന്റെ കലാപശ്രമങ്ങൾക്ക് ഉത്തേജനം നൽകുന്ന പ്രസ്താവനയാണ് എൻഎസ്എസിന്റേത്. ആചാരത്തിന്റെ പേരിൽ സർക്കാരിനെതിരെയുള്ള പടയൊരുക്കം ആർഎസ്എസിനെ സഹായിക്കാനാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൻഎസ്എസ് സമദൂരത്തോടെയല്ല കാര്യങ്ങൾ കാണുന്നത്. സമൂഹത്തെ വിശ്വാസത്തിന്റെ പേരിൽ വിഭജിച്ച് ഇടതുപക്ഷത്തെ എതിർക്കുന്നു. എൻഎസ്എസിന്റെ ശ്രമം നടക്കില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. രാജ്യത്ത് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ച് അധികാരംപിടിക്കാൻ ശ്രമിക്കുന്ന ആർഎസ്എസിന് കുടപിടിക്കുന്ന സമീപനം എൻഎസ്എസ് പോലോത്ത പ്രസ്ഥാനത്തിന് പാടില്ലാത്തതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. സുകുമാരൻ നായരുടെ പ്രസ്താവന കലാപ ആഹ്വാനം പോലെയാണെന്നും ഇത് അത്ഭുതപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു. Content Highlights: sabarimala women entry, nss,rss,ldf


from mathrubhumi.latestnews.rssfeed http://bit.ly/2CSEZC4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages