പുതുവര്‍ഷത്തില്‍ പുതിയ പരിശീലകന് കീഴിലും രക്ഷയില്ല; ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

പുതുവര്‍ഷത്തില്‍ പുതിയ പരിശീലകന് കീഴിലും രക്ഷയില്ല; ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില

കൊച്ചി: പുതിയ പരിശീലകൻ വിൻഗാഡേയ്ക്ക് കീഴിലും കേരളാ ബ്ലാസ്റ്റേഴ്സിന് രക്ഷയില്ല. പുതുവർഷത്തിൽ വിജയത്തോടെ തുടക്കം കുറിക്കാനൊരുങ്ങിയ ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ കൊൽക്കത്തയോട് സമനില. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം അവസാന അഞ്ച് മിനിറ്റിലാണ് ഇരുടീമുകളുടേയും ഗോളുകൾ വന്നത്. 85-ാം മിനിറ്റിൽ ഫ്രീ കിക്കിലൂടെ എഡു ഗാർഷ്യ കൊൽക്കത്തയെ മുന്നിലെത്തിച്ചു. എന്നാൽ മൂന്ന് മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. പെനാൽറ്റി ബോക്സിനുള്ളിലേക്ക് വന്ന പന്ത് പോപ്ലാറ്റ്നികിന്റെ ഹെഡറിനൊടുവിൽ കൊൽക്കത്ത ക്യാപ്റ്റൻ ജോൺ ജോൺസൺന്റെ കാലിൽ തട്ടി വലയിലെത്തി. ബ്ലാസ്റ്റേഴ്സ് 1-1 കൊൽക്കത്ത സമനിലയോടെ ഒരു പോയിന്റ് ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തുടരുകയാണ്. 17 പോയിന്റുള്ള കൊൽക്കത്ത ആറാമതാണ് LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} Content Highlights: ISL 2019 Kerala Blasters vs ATK


from mathrubhumi.latestnews.rssfeed http://bit.ly/2WiRvT7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages