തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ കേരളസന്ദർശനത്തെ തുടർന്ന് ചൊവ്വാഴ്ച നിയമസഭ ചേരില്ല. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ചൊവ്വാഴ്ചത്തെ നിമയസഭാ സമ്മേളനം മാറ്റിയത്. ഇന്ന് ചേർന്ന കാര്യോപദേശക സമിതിയാണ് തീരുമാനമെടുത്തത്. പകരം, നേരത്തേനിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ഒന്നാം തീയതിസഭ ചേരും. 12-ാം തിയതിയേ നിയമസഭ പിരിയുകയുള്ളൂ. ഏഴാം തിയതി സഭ പിരിയാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 29-ന് ആണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. രാവിലെ 10.30 ന് കൊച്ചി വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധിഅവിടെ നിന്ന് അന്തരിച്ച കെപിസിസി വർക്കിങ് പ്രസിഡന്റ്എം.ഐ.ഷാനവാസിന്റെ വീട് സന്ദർശിക്കും. പിന്നീട് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതുകഴിഞ്ഞ് കൊച്ചി മറൈൻ ഡ്രൈവിലെത്തി കോൺഗ്രസ് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. സ്ത്രീകളുടെ വൻ പ്രാതിനിധ്യം സമ്മേളനത്തിലുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചിട്ടുണ്ട്. വൈകീട്ടോടെ രാഹുൽ ഡൽഹിയിലേക്ക് തിരിക്കും. Content Highlights:Rahul gandhi kerala visit-kerala assembly
from mathrubhumi.latestnews.rssfeed http://bit.ly/2WkKd0Z
via
IFTTT
No comments:
Post a Comment