എച്ച് 1 എൻ 1 കുറയുന്നില്ല: ചികിത്സതേടിയത് 77 പേർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

എച്ച് 1 എൻ 1 കുറയുന്നില്ല: ചികിത്സതേടിയത് 77 പേർ

പാലക്കാട്: സംസ്ഥാനത്തെ എച്ച് 1 എൻ 1 പനിബാധിതർക്ക് കുറവില്ല. 2019 ജനുവരിയിൽ സംസ്ഥാനത്ത് 77 പേർക്കാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. കാസർകോട് ഒഴികെ മറ്റെല്ലാ ജില്ലകളിലും രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്. എച്ച് 1 എൻ 1 ബാധിച്ച് മൂന്ന് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളംജില്ലയിലാണ് ഏറ്റവുംകൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് -14പേർക്ക്. തൃശ്ശൂർ (13), കോഴിക്കോട് (10) പേർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലായാണ് മൂന്നുപേർ മരിച്ചത്. 2018 ഓഗസ്റ്റ് മുതലാണ് സംസ്ഥാനത്ത് എച്ച് 1 എൻ 1 വ്യാപകമായിത്തുടങ്ങിയത്. കാലാവസ്ഥാവ്യതിയാനവും പ്രളയവുമെല്ലാം ഇതിന് കാരണമായി. കഴിഞ്ഞവർഷം സംസ്ഥാനത്താകെ 801 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 53 പേർ മരിക്കുകയും ചെയ്തിരുന്നു. രോഗം വ്യാപകമായതിനെത്തുടർന്ന് ആശുപത്രികളിൽ സൗജന്യ ചികിത്സയും സ്വകാര്യ ആശുപത്രികൾ, കാരുണ്യ െമഡിക്കൽസ്റ്റോർ, സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽനിന്ന് ഒസൾട്ടാമിവിർ എന്ന മരുന്നും ലഭ്യമാക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പ് മൂന്നരലക്ഷത്തോളം മരുന്നിന്റെ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്. കാരുണ്യഫാർമസി, കേരള മെഡിക്കൽ സർവീസ് കോർപറേഷൻ (കെ.എം.എസ്.സി.) എന്നിവരും മരുന്നിന്റെ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്. ആശുപത്രികളിലെ എച്ച് 1 എൻ 1 മരുന്നിന്റെ സ്റ്റോക്ക് 20 ശതമാനത്തിൽത്താഴെയായാൽ പുതിയസ്റ്റോക്ക് ലഭിക്കുന്നതിനായുള്ള അപേക്ഷ നൽകണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പധികൃതർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ചില ജില്ലകളിൽ ഇത്തരത്തിലുള്ള അപേക്ഷ സമർപ്പിക്കാൻ വൈകുന്നതുമൂലം മരുന്നിന്റെ ലഭ്യതക്കുറവുണ്ടാകുന്നുണ്ടെന്നും ആക്ഷേപമുണ്ട്. ജില്ല രോഗബാധിതർ തിരുവനന്തപുരം 5 കൊല്ലം 2 പത്തനംതിട്ട 7 ഇടുക്കി 1 കോട്ടയം 7 ആലപ്പുഴ 6 എറണാകുളം 14 തൃശ്ശൂർ 13 പാലക്കാട് 7 മലപ്പുറം 2 കോഴിക്കോട് 10 വയനാട് 2 കണ്ണൂർ 1 കാസർകോട് - content highlights:h1n1,kerala


from mathrubhumi.latestnews.rssfeed http://bit.ly/2DBotXD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages