റഫാലില്‍ മറുപടി പറയാന്‍ മോദിക്ക് ചങ്കൂറ്റമില്ലെന്ന് രാഹുല്‍; എംപിമാരുടെ വിമാനം പറത്തല്‍ പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

റഫാലില്‍ മറുപടി പറയാന്‍ മോദിക്ക് ചങ്കൂറ്റമില്ലെന്ന് രാഹുല്‍; എംപിമാരുടെ വിമാനം പറത്തല്‍ പ്രതിഷേധം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സർക്കാരിനേയും ഉന്നമിട്ട് റഫാൽ ചർച്ചയിൽ ലോക്സഭയിൽ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ കരാറുമായി ബന്ധപ്പെട്ട് ചോദ്യ പരമ്പരകളിൽ ഒന്നിന് പോലും മറുപടി പറയാൻ മോദിക്ക് ചങ്കൂറ്റമില്ലെന്ന് രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിയേയും സർക്കാരിനേയും പ്രതിരോധിച്ച് രാഹുലിന് മറുപടിയുമായി അരുൺ ജെയ്റ്റ്ലിയും എത്തിയതോടെ പാർലമെന്റ് തീ പാറുന്ന ചർച്ചകൾക്ക് വേദിയായി. ജെയ്റ്റ്ലി മറുപടി പറയുന്നതിനിടെ കോൺഗ്രസ് എംപിമാർ പേപ്പർ ഫയലുകൾക്കൊണ്ട് വിമാനങ്ങളുണ്ടാക്കി പറത്തി. ഇതോടെ സ്പീക്കർ സുമിത്ര മഹാജൻ സഭ നിർത്തിവെച്ചു. മറ്റുഎംപിമാർ ഉണ്ടാക്കി നൽകിയ പേപ്പർ വിമാനങ്ങൾ സുഷ്മിതാ ദേബാണ് വായുവിൽ പറത്തിയത്. റഫാൽ ചർച്ചക്ക് തുടക്കിമിട്ടുക്കൊണ്ട് രാഹുൽ ഗാന്ധിയാണ് സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്താത്തതിനെ കോൺഗ്രസ് ചോദ്യം ചെയ്തു. എന്ത് കൊണ്ടാണ് റഫാൽ കരാറിൽ നിങ്ങളുടെ സുഹൃത്ത് അനിൽ അംബാനിയെ ഉൾപ്പെടുത്തിയത്. റഫാൽ കരാറിനെ സംബന്ധിച്ച് അഭിമുഖത്തിലും മോദി ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുൽ പറഞ്ഞു. റഫാൽ രഹസ്യം പരീക്കറുടെ കിടപ്പുമുറിയിലുണ്ടെന്ന മന്ത്രി വിശ്വജിത്ത് റാണയുടെ ഓഡിയോ ക്ലിപ്പ് ലോക്സഭയിൽ കേൾപ്പിക്കാൻ രാഹുൽ അനുമതി ചോദിച്ചെങ്കിലും സ്പീക്കർ അനുവാദം നൽകിയില്ല. തുടർന്ന് മൈക്കിലൂടെ ശബ്ദം കേൾപ്പിക്കാൻ രാഹുൽ നോക്കിയെങ്കിലും സ്പീക്കർ മൈക്ക് രണ്ടു തവണ ഓഫാക്കി. ഇതേ തുടർന്ന് കോൺഗ്രസ് എംപിമാർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പരീക്കറുടെ ഓഡിയോക്ലിപ്പ് കൃത്രിമമായിട്ടുണ്ടാക്കിയതാണെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞു. രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണ്. കോടതി വിധിയെയാണ് രാഹുൽ വെല്ലുവിളിക്കുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2F3eEmZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages