കാസർകോട്: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ആരുമറിയാതെ ഇരുട്ടിന്റെ മറവിൽ പുറകുവശത്തുകൂടി ആക്ടിവിസ്ടുകളെ അകത്തുകയറ്റി സംതൃപ്തി അടയാൻ മനോരോഗമുള്ളയൊരാൾക്കുമാത്രമേ കഴിയൂവെന്ന് സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു. ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി. പച്ചമലയാളത്തിൽ പറഞ്ഞാൽ ഭീരുക്കൾക്ക് മാത്രം എടുക്കാൻ കഴിയുന്ന നിലപാട്. ആരുമറിയാതെ ഇരുട്ടിന്റെ മറവിൽ പുറകുവശത്തുകൂടി ആക്ടിവിസ്ടുകളെ അകത്തുകയറ്റി സംതൃപ്തി അടയാൻ മനോരോഗമുള്ളയൊരാൾക്കുമാത്രമേ കഴിയൂ. താങ്കളോട് വിയോജിക്കുമ്പോഴും ഒരു മതിപ്പുണ്ടായിരുന്നു. ഇപ്പോൾ തീർത്തും സഹതാപം തോന്നുന്നു താങ്കളോട്. ലജ്ജിക്കുന്നു പിണറായി വിജയൻ താങ്കളെയോർത്ത്. ചരിത്രം താങ്കളെ എക്കാലത്തും അപഹസിക്കുക തന്നെ ചെയ്യും. Content Highlights: K Surendran, Sabarimala issue, Pinarayi vijayan
from mathrubhumi.latestnews.rssfeed http://bit.ly/2LMB3p7
via
IFTTT
No comments:
Post a Comment