കൊയിലാണ്ടി: ശബരിമല ദർശനം നടത്തിയ പൊയിൽക്കാവ് തുവ്വക്കാട് പറമ്പിൽ നിലാ ഹൗസിൽ ബിന്ദുവിന്റെ വീട് പോലീസ് വലയത്തിൽ. കൊയിലാണ്ടി സി.ഐ കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് സന്നാഹം വീടിന് ചുറ്റും നിലയുറപ്പിച്ചിരിക്കുകയാണ്. ഏതാനും സംഘപരിവാർ പ്രവർത്തകർ വീടിന് സമീപം എത്തിയിരുന്നു. എന്നാൽ പോലീസ് സാന്നിധ്യം അറിഞ്ഞതോടെ അവർ തിരിച്ചു പോയി. ബി.ജെ.പി പ്രവർത്തകരായ ഏതാനും സ്ത്രീകൾ വീടിന് സമീപമെത്തി പ്രതിഷേധം രേഖപ്പെടുത്തി. ബിന്ദുവിന്റെ ഭർത്താവ് ഹരിഹരൻ സ്ഥലത്തില്ല. ബുധനാഴ്ച രാവിലെ ഹരിഹരൻ ചില സുഹൃത്തുക്കളെ വിളിച്ചാണ് ഭാര്യ ബിന്ദുവും മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കനകദുർഗ്ഗയും ശബരിമല ദർശനം നടത്തിയതായി പറഞ്ഞത്. തന്റെ വീടിന് സംരക്ഷണം ആവശ്യപ്പെട്ട് കൊയിലാണ്ടി പോലീസിനെയും ഹരിഹരൻ വിളിച്ചിരുന്നു. എന്നാൽ ഇക്കാര്യം സത്യമാണോയെന്ന് പരിശോധിക്കാൻ ഹരിഹരനെ പിന്നീട് ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് പെട്ടെന്ന് തന്നെ പോലീസ് സ്ഥലത്തെത്തി വീടിന് ചുറ്റും നിലയുറപ്പിച്ചു. കണ്ണൂർ സർവ്വകലാശാലയുടെ തലശ്ശേരി പാലയാടുളള സ്കൂൾ ഓഫ് ലീഗൽ സ്റ്റഡിസിലെ അസി.പ്രൊഫസറാണ് ബിന്ദു. മുമ്പ് കൊയിലാണ്ടി കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്നു. 10 വർഷം മുമ്പ് വരെ ഹരിഹരൻ സി.പി.ഐ.എം.എൽ പ്രവർത്തകനായിരുന്നു.എന്നാൽ ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നാണ് ഇവർ പറയുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 24-ന് ബിന്ദുവും,കനക ദുർഗ്ഗയും ശബരിമല ദർശനത്തിന് എത്തിയിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധത്തെ തചുടർന്ന് പോലീസ് നിർബന്ധിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. പ്രതിഷേധം എത്ര തന്നെ ഉണ്ടായാലും അത് വകവെക്കാതെ മല കയറി ദർശനം നടത്തുമെന്ന് ബിന്ദു അന്നു തന്നെ വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിനിയാണ് ബിന്ദു. കൊയിലാണ്ടി സ്വദേശിനിയായ യുവതി ശബരിമല ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ പ്രകടനത്തിനൊരുങ്ങുകയാണ്. Content Highlights:Police protection on Bindus House over protest
from mathrubhumi.latestnews.rssfeed http://bit.ly/2AkOOqP
via
IFTTT
No comments:
Post a Comment