നേട്ടം നിലനിര്‍ത്താനായില്ല: സെന്‍സെക്‌സ് 363 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

നേട്ടം നിലനിര്‍ത്താനായില്ല: സെന്‍സെക്‌സ് 363 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ:പുതുവത്സരദിനത്തിലെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 520 പോയന്റ് കൂപ്പുകുത്തി. നിഫ്റ്റിയാകട്ടെ 175 പോയന്റും താഴ്ന്നു. വാഹനം, ലോഹം, ബാങ്ക്, ഊർജം,ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. നിഫ്റ്റി മിഡ് ക്യാപ് സൂചി ഒരുശതമാനത്തിലേറെ നഷ്ടത്തിലായി. ഒടുവിൽ സെൻസെക്സ് 363.05 പോയന്റ് താഴ്ന്ന് 35891.52ലും നിഫ്റ്റി117.60 പോയന്റ് നഷ്ടത്തിൽ 10792.50 ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 941 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1577 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സൺ ഫാർമ, ടിസിഎസ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. വേദാന്ത, എംആൻഎം, ഐഷർ മോട്ടോഴ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. അടുത്തയാഴ്ച പുറത്തുവരാനിരിക്കുന്ന കമ്പനികളുടെ പ്രവർത്തനഫലങ്ങളിൽ ആശങ്കാകുലരായതാണ് കനത്ത വില്പന സമ്മർദത്തിന് കാരണമായത്. ആഗോള വളർച്ചാ സാധ്യത സംബന്ധിച്ച കാരണങ്ങളും വിപണിയെ ബാധിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ആശങ്കയോടെയാണ് നിക്ഷേപകർ കാണുന്നത്. content highlight: Sensex ends over 350 points lower


from mathrubhumi.latestnews.rssfeed http://bit.ly/2s5BL86
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages