11 ലക്ഷത്തിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റ് 40,000 ത്തിന് വിറ്റു, അബദ്ധം പിണഞ്ഞ്‌ വിമാനക്കമ്പനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

11 ലക്ഷത്തിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റ് 40,000 ത്തിന് വിറ്റു, അബദ്ധം പിണഞ്ഞ്‌ വിമാനക്കമ്പനി

ഹോങ്കോങ്: ബിസിനസ് ക്ലാസ് വിമാനടിക്കറ്റ് എക്കണോമി ക്ലാസിന്റെ നിരക്കിൽ വിൽക്കുക. ഹോങ്കോങ്ങിലെ കാത്തേയ് പസഫിക് എയർവെയ്സ് ലിമിറ്റഡിനാണ് ടിക്കറ്റ് വിൽപനയ്ക്കിടെ ഇങ്ങനൊരു വമ്പൻ അമളി പറ്റിയത്. പതിനൊന്നു ലക്ഷം വില വരുന്ന ബിസിനസ് ക്ലാസ് വിമാന ടിക്കറ്റാണ് കാത്തേയ് നാൽപ്പത്തയ്യായിരം രൂപയ്ക്ക് വിറ്റുകളഞ്ഞത്. ഓഗസ്റ്റ് മാസത്തിൽ വിയറ്റ്നാമിൽനിന്ന് കാനഡയിലേക്കും അമേരിക്കയിലേക്കുമുള്ള വിമാനടിക്കറ്റുകൾ ഈയാഴ്ചയാദ്യമാണ്കത്തേയ് വിറ്റത്. വിയറ്റ്നാമിലെ ദാ നങ്ങിൽനിന്ന് ന്യൂയോർക്കിലേക്കുള്ള ബിസിനസ് ക്ലാസ് ടിക്കറ്റുകളുടെ നിരക്ക് നാൽപ്പത്തയ്യായിരം രൂപ(675 ഡോളർ) മുതലാണ് ആരംഭിച്ചതെന്ന് ഗാരി ലെഫ് എന്ന ട്രാവൽ ആൻഡ് ലോയൽറ്റി പ്രോഗ്രാം ബ്ലോഗറെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ജൂലായ്, സെപ്റ്റംബർ മാസങ്ങളിൽ ദാ നങ്ങിൽനിന്ന് ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് ഏകദേശം 16000 ഡോള(11,20,240 രൂപയോളം)റാണെന്നാണ് കത്തേയുടെ വെബ്സൈറ്റിൽ പറയുന്നത്. ടിക്കറ്റ് വിൽപനയിലുണ്ടായ അബദ്ധത്തെ കുറിച്ച് കമ്പനി മനസ്സിലാക്കിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും കാത്തേയ് വക്താവ് അറിയിച്ചിട്ടുണ്ട്. content highlights:Cathay Pacific Airways Ltd accidently sells business-class ticket to lower price


from mathrubhumi.latestnews.rssfeed http://bit.ly/2F3DmDd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages