സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധം- സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധം- സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: മുന്നാക്കക്കാരിലെ പിന്നാക്ക കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ ബില്ലിനെതിരെ സുപ്രീം കോടതിയിൽ ഹർജി. യൂത്ത് ഫോർ ഇക്വാലിറ്റി എന്ന സംഘടനയാണ് ഹർജി നൽകിയത്. സംവരണങ്ങൾക്ക് എതിരെ പോരാടുന്ന സംഘടനയാണ് യൂത്ത് ഫോർ ഇക്വാലിറ്റി. ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇന്ദിരാ സാഹ്നി കേസിൽ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പ്രകാരം സാമ്പത്തിക സംവരണം നിലനിൽക്കില്ലെന്നാണ് ഇവർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല സ്വകാര്യ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തിയത്മറ്റൊരുഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. നരസിംഹ റാവുവിന്റെ കാലത്ത് കൊണ്ടുവന്ന സംവരണ നീക്കത്തിനെതിരെ പോരാടിയ ഇന്ദിരാ സാഹ്നിയും അടുത്ത ദിവസങ്ങൾക്കുള്ളിൽ സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന. ബുധനാഴ്ചയാണ് ബിൽ രാജ്യസഭ പാസാക്കിയത്. ആവശ്യമായ ഭരണഘടനാ ഭേദഗതി നടത്താത്തതുമൂലമാണ് നരസിംഹറാവു കൊണ്ടുവന്ന സാമ്പത്തിക സംവരണം നിലനിൽക്കാതെ പോയതെന്നായിരുന്നു കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലി പറഞ്ഞത്. എന്നാൽ മോദി സർക്കാർ സാമ്പത്തിക സംവരണത്തിനായി ഭരണഘടനാ ഭേദഗതി വരുത്തിയാണ് ബിൽ കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ ജാതി അടിസ്ഥാനത്തിലുള്ള സംവരണമാണ് ഭരണഘടന വിഭാവന ചെയ്തിരുന്നത്. ഇതിൽ ഭേദഗതി വരുത്തി അതിൽ സാമ്പത്തിക സംവരണം കൂടി ഉൾപ്പെടുത്തിയാണ് കേന്ദ്രസർക്കാർ ബിൽ കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ ഈ ഭേദഗതിതന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ ലംഘിക്കുന്നതാണ് ബില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി കോടതി പരിഗണിക്കുന്ന വേളയിൽ മാത്രമേ ഇതിൽ എന്ത് നിലപാടാണ് ജഡ്ജിമാർ സ്വീകരിക്കുക എന്ന് വ്യക്തമാകു. Content Highlights:10 Per Cent Quota For Economically Weak Challenged In Supreme Court


from mathrubhumi.latestnews.rssfeed http://bit.ly/2RjdSZD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages