മുംബൈ: തുടർച്ചയായി നാലുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഓയിൽ, ബാങ്കിങ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. സെൻസെക്സ് 106.41 പോയന്റ് നഷ്ടത്തിൽ 36106.50ലും നിഫ്റ്റി 33.60 പോയന്റ് താഴ്ന്ന് 10821.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1217 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1362 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ടാറ്റ മോട്ടോഴ്സ്, എൻടിപിസി, ടൈറ്റാൻ, ബജാജ് ഓട്ടോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇൻഡസിന്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്പിസിഎൽ, ഒഎൻജിസി, മാരുതി സുസുകി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടത്തിലായത്. ക്രിസ്തുമസിനുശേഷമുള്ള റാലിക്കുശേഷം ആഗോള വിപണികളെല്ലാം നഷ്ടത്തിലായിരുന്നു. content highlight:Sensex down 106 points
from mathrubhumi.latestnews.rssfeed http://bit.ly/2D1z9OO
via
IFTTT
No comments:
Post a Comment