സൈന്യത്തില്‍ സ്വവര്‍ഗ ലൈംഗികത അനുവദിക്കുകയില്ലെന്ന് ജനറല്‍ ബിപിന്‍ റാവത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

സൈന്യത്തില്‍ സ്വവര്‍ഗ ലൈംഗികത അനുവദിക്കുകയില്ലെന്ന് ജനറല്‍ ബിപിന്‍ റാവത്ത്

ന്യൂഡൽഹി: സൈന്യത്തിൽ സ്വവർഗ ലൈംഗികത അനുവദിക്കാനാവില്ലെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ബിപിൻ റാവത്ത് നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യം സൈന്യത്തിൽ സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട് സൈന്യത്തിന് തങ്ങളുടേതായ നിയമാണ് ഉള്ളത്. രാജ്യത്തിന്റെ നിയമത്തിന് അതീതരൊന്നുമല്ല സൈന്യം. പക്ഷെ ഒരു പൗരന് ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഒരാൾ സൈന്യത്തിൽ ചേരുമ്പോൾ ലഭിച്ചെന്നു വരില്ല. ചില കാര്യങ്ങളിൽ സൈന്യം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. ചില കാര്യങ്ങളിൽ സൈന്യം വളരെ യാഥാസ്ഥിതികമാണൈന്നും ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി. സൈന്യം നടത്താറുള്ള വാർഷിക വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉഭയസമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന ഐ പി സി 377-ാം വകുപ്പ് അഞ്ചംഗഭരണഘടനാ ബെഞ്ച് കഴിഞ്ഞ സെപ്തംബറിലാണ് ഭാഗികമായി റദ്ദാക്കിയത്. content highlights:Wont Allow Gay Sex In The Army, Says General Bipin Rawat


from mathrubhumi.latestnews.rssfeed http://bit.ly/2Cbrxry
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages