ഷിംല:രഞ്ജി ട്രോഫിയിൽ നാടകീയ വിജയവുമായി കേരളം ക്വാർട്ടർ ഫൈനലിൽ. ഹിമാചൽ പ്രദേശിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കേരളം തുടർച്ചയായ രണ്ടാം സീസണിലും ക്വാർട്ടറിലെത്തിയത്. ഈ സീസണിലെ അവസാന മത്സരത്തിന് ഹിമാചലിനെതിരെ കളത്തിലിറങ്ങുമ്പോൾ കേരളത്തിന് വിജയത്തിൽ കുറഞ്ഞതൊന്നും മതിയാകുമായിരുന്നില്ല. രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ഹിമാചലിന്റെ അതിബുദ്ധിയും കേരളത്തിന് തുണയായി. ഈ സീസണിൽ എട്ടു മത്സരങ്ങളിൽ നാല് വിജയവും മൂന്ന് തോൽവിയും ഒരു സമനിലയുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. ഇതോടെ 26 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി കേരളം ക്വാർട്ടറിലെത്തുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 297 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം 96 റൺസെടുത്ത വിനൂപിന്റെയും 92 റൺസെടുത്ത സച്ചിൻ ബോബിയുടേയും മികവിലാണ് വിജയിച്ചത്. 61 റൺസുമായി സഞ്ജു സാംസൺ പുറത്താകാതെ നിന്നു.പി. രാഹുൽ (14), സിജോമോൻ ജോസഫ് (23), മുഹമ്മദ് അസ്ഹറുദ്ദീൻ (0), വിനൂപ് (96), സച്ചിൻ ബേബി (92) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സ്കോർ: ഹിമാചൽ പ്രദേശ്-297, 285/8dകേരളം-286,299/5 ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ രാഹുലിന്റെ ബാറ്റിങ് ഫോട്ടോ: കെ.സി.എ നേരത്തെ ആദ്യ ഇന്നിങ്സ് ലീഡ് നേടാനുള്ള അവസരം കേരളം നഷ്ടപ്പെടുത്തിയിരുന്നു. ഹിമാചലിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 297-ന് എതിരേ ആറു വിക്കറ്റിന് 268 റൺസെന്ന നിലയിൽ നിന്ന് ഒന്നാം ഇന്നിങ്സിൽ കേരളം 286 റൺസിന് ഓൾഔട്ടായിരുന്നു. 18 റൺസിനിടെയാണ് കേരളം അവസാന അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയത്. 11 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാമിന്നിങ്സിനിറങ്ങിയ ഹിമാചൽ പ്രദേശ് എട്ടു വിക്കറ്റിന് 285 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. എന്നാൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് എന്ന വിജയലക്ഷ്യം കേരളം വേഗത്തിൽ മറികടന്നു. ഇതോടെ ഹിമാചൽ പ്രദേശിന്റെ കണക്കുകൂട്ടലുകൾ തെറ്റുകയായിരുന്നു. കേരളത്തിന്റെ ഡു ഓർ ഡൈ നോക്കൗട്ടിലേക്ക് മുന്നേറാൻ വിജയം അനിവാര്യമെന്ന അവസ്ഥയിൽ ബാറ്റിങ്ങ് ലൈനപ്പിൽ കാര്യമായ അഴിച്ചുപണി നടത്തിയാണ് കേരളം രണ്ടാം ഇന്നിങ്സിനിറങ്ങിയത്. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ പി.രാഹുലിനൊപ്പം ഓപ്പണറായി എത്തിയത് ഓൾറൗണ്ടർ വിനൂപ് മനോഹരൻ. വൺഡൗണായി ഇറങ്ങിയത് സ്പിൻ ബൗളർ സിജോമോൻ ജോസഫ്. ഈ പരീക്ഷണം വിജയിക്കുന്ന കാഴ്ച്ചയാണ് ഹിമാചലിന്റെ തട്ടകത്തിൽ കണ്ടത്. രാഹുൽ 14 റൺസിന് പുറത്തായതോടെ ഒത്തുചേർന്ന വിനൂപ്-സിജോമോൻ സഖ്യം കേരളത്തിന് അടിത്തറയിടുകയായിരുന്നു. 16.1 ഓവർ ബാറ്റുചെയ്ത ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 73 റൺസ്. റൺറേറ്റ് താഴെപ്പോകാതെയായിരുന്നു ഈ കൂട്ടുകെട്ട്. സിജോമോൻ പുറത്തായതോടെ ക്യാപ്റ്റൻ സച്ചിൻ ബേബി വിനൂപിന് യോജിച്ച കൂട്ടുകാരനായി. 101 റൺസുമായി ഈ സച്ചിനും വിനൂപും മുന്നേറവെ ദാഗർ വിനൂപിനെ മടക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. സെഞ്ചുറിക്ക് നാല് റൺസ് അകിരെയാണ് വിനൂപ് പുറത്തായത്. ഒരു റൺ കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും മുഹമ്മദ് അസ്ഹറുദ്ദീനും സംപൂജ്യനായി മടങ്ങിയെങ്കിലും സഞ്ജു-സച്ചിൻ കൂട്ടുകെട്ട് കേരളത്തെ മുന്നോട്ടുനയിച്ചു. അഞ്ചാം വിക്കറ്റിൽ 88 റൺസാണ് ഇരുവരു കൂട്ടിച്ചേർത്തത്. വിജയത്തിന് തൊട്ടരികെ സച്ചിൻ പുറത്തായി 134 പന്തിൽ ഒരു സിക്സും എട്ടു ഫോറുമടക്കം 92 റൺസാണ് ക്യാപ്റ്റൻ നേടിയത്. സച്ചിന് പുറത്തായതോടെ ക്രീസിലെത്തിയ വിഷ്ണു വിനോദിനെ സാക്ഷി നിർത്തി സഞ്ജു വിജയറൺ നേടി. 53 പന്തിൽ അഞ്ചു ഫോറും രണ്ടു സിക്സുമടക്കം 61 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. Content Highlights: Ranji Trophy Cricket Kerala Win vs Himachal Pradesh
from mathrubhumi.latestnews.rssfeed http://bit.ly/2RjDZ2Q
via
IFTTT
No comments:
Post a Comment