രഞ്ജിയില്‍ നാടകീയാന്ത്യം, ഇത് കേരള വിജയഗാഥ: ഹിമാചലിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി കേരളം ക്വാര്‍ട്ടറില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

രഞ്ജിയില്‍ നാടകീയാന്ത്യം, ഇത് കേരള വിജയഗാഥ: ഹിമാചലിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി കേരളം ക്വാര്‍ട്ടറില്‍

ഷിംല: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹിമാചല്‍ പ്രദേശിനെതിരെ നാടകീയ വിജയമൊരുക്കി കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. അവസാന ദിനം 297 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങി കേരളം 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സ് ഡി€യര്‍ ചെയ്ത ആതിഥേയരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് അഞ്ചു വിക്കറ്റ് വിജയം കേരളം കൈപ്പിടയിലൊതുക്കിയത്.

വിനൂപ് മനോഹരന്‍(96), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(92), സഞ്ജു സാംസണ്‍( പുറത്താകാതെ 61) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് കേരളം നാടകീയ വിജയം നേടിയത്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയിലാണ് മൂന്നാം ദിനം ഹിമാചല്‍ രണ്ടാം ഇന്നിങ് ഡി€യര്‍ ചെയ്തത്. ഇതോടെ അവസാന ദിനം കേരളത്തിന് 297 റണ്‍സ് വിജയലക്ഷ്യം ഉയര്‍ന്നു. ബാറ്റിങ്ങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച് ഓപ്പണറായി ഇറങ്ങിയ വിനൂപ് മനാഹരന്റെ വെടിക്കെട്ട് കേരളത്തിന് മികച്ച തുടക്കം ലഭിക്കുകയും അസാധ്യമായ വിജയം നേടുകയായിരുന്നു.
11 ബൗണ്ടറികമളാടെയാണ് വിനൂപ് 96 റണ്‍സ് നേടിയത്. തുടര്‍ന്ന് എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ നാലമനായി ഇറങ്ങിയ സച്ചിന്‍ ബേബിയും ക്രീസില്‍ ഉറച്ചതോടെയാണ് കേരളത്തിന് വിജയഗാഥ ഒരുങ്ങിയത്.

നാലാം ജയത്തോടെ സീസണില്‍ 26 പോയിന്റോടെ അവസാന സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം എലീറ്റ് ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തി കേരളം 286 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഹിമാചലിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 297 ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11 റണ്‍സിന് പിന്നിലായിരുന്നു. തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ലീഡുമായിറങ്ങിയ ഹിമാചല്‍ രണ്ടാം ഇന്നിങ്‌സില്‍ 285 എന്ന നിലയില്‍ ജി€യര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഹിമാചലിന്റെ കണക്കൂകൂട്ടലുകള്‍ തെറ്റിച്ചാണ് കേരളം വിജയം കൊയ്തത്.



from mangalam.com http://bit.ly/2RmOzWP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages