പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക് മടങ്ങുന്നു; കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക് മടങ്ങുന്നു; കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സി

കോട്ടയം: പൂഞ്ഞാര്‍ എം.എല്‍.എയും കേരള ജനപക്ഷം നേതാവുമായ പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക്. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കമ്മറ്റിയെ നിയമിച്ചു. കോട്ടയത്ത് നടന്ന ഒരു ചടങ്ങിലാണ് യു.ഡി.എഫിലേക്ക് മടങ്ങുന്നുവെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കിയത്.

നേരത്തെ യു.ഡി.എഫിലായിരുന്ന പി.സി ജോര്‍ജ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് ആയിരുന്നു. പിന്നീട് യു.ഡി.എഫ് വിട്ട പി.സി ജോര്‍ജ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്നാണ് മത്സരിച്ചത്. ശബരിമല വിഷയത്തോടെ ബി.ജെ.പിയുമായി അടുത്ത പി.സി ജോര്‍ജ് നിയമസഭയില്‍ രാജഗോപാലിനൊപ്പം ഇരിക്കാന്‍ തീരുമാനിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ മുന്നില്‍ കണ്ടായിരുന്നു പി.സി ജോര്‍ജിന്റെ നീക്കം. ബി.ജെ.പിയുമായി ഒരു ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ യു.ഡി.എഫിലേക്ക് മടങ്ങാനുള്ള നീക്കങ്ങളും പി.സി ജോര്‍ജ് നടത്തിയിരുന്നു. അതിന്റെ ഭാഗമായി ഡല്‍ഹിയില്‍ എത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചുവെങ്കിലും സാധിച്ചിരുന്നില്ല.



from mangalam.com http://bit.ly/2C9l406
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages