ന്യൂഡല്‍ഹി: കേരളത്തിനായി പ്രളയ സെസ് പിരിക്കാന്‍ അനുമതി. ജി.എസ്.ടിക്ക് മേല്‍ ഒരു ശതമാനം അധിക സെസ് ചുമത്താനാണ് ജി.എസ്.ടി കൗണ്‍സില്‍ അനുമതി നല്‍കിയത്. രണ്ട് വര്‍ഷത്തേക്ക് സെസ് ചുമത്താം. സെസ് ചുമത്താന്‍ അനുവദിക്കാമെന്ന മന്ത്രിതല സമിതിയുശട ശിപാര്‍ശ അംഗീകരിച്ചാണ് തീരുമാനം.
സെസ് ചുമത്തുന്നതിലൂടെ രണ്ട് വര്‍ഷം കൊണ്ട് 1500-1800 കോടി രൂപ സംസ്ഥാനത്തിന് സമാഹരിക്കാനാകും. ഏതെല്ലാം ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ചുമത്താമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം. നിലവില്‍ 8000-9000 കോടി രൂപയാണ് സംസ്ഥാനത്തിന്റെ നികുതി വരുമാനം പ്രതീക്ഷിക്കുന്നത്. ഇത് അടിസ്ഥാനമാക്കിയാല്‍ സെസിലൂടെ 1500-1800 കോടി രൂപ അധികം ലഭിക്കുമെന്നാണ് പ്രതീക്ഷ.
from mangalam.com http://bit.ly/2RjxGw3
via IFTTT
No comments:
Post a Comment