ന്യൂഡൽഹി: കശ്മീരി ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസലിന്റെ രാജിയിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി പി.ചിദംബരം രംഗത്ത്. കശ്മീരികളെ കൊന്നൊടുക്കുന്നുവെന്നും ഇന്ത്യൻ മുസ്ലീങ്ങളെ അവഗണിക്കുന്നുവെന്നും ആരോപിച്ചാണ് ഷാ ഫൈസൽ ഐഎഎസ് ഉദ്യോഗത്തിൽ നിന്ന് രാജിവെച്ചത്. Though sad, I salute Mr @shahfaesal IAS (now resigned). Every word of his statement is true and is an indictment of the BJP government. The world will take note of his cry of anguish and defiance. — P. Chidambaram (@PChidambaram_IN) 10 January 2019 ഷാ ഫൈസൽ ഉന്നയിച്ച കാര്യങ്ങൾ മുഴുവൻ സത്യമാണെന്ന് ചിദംബരം പറയുന്നു. ജനങ്ങൾ ഷാ ഫൈസലിന്റെ മനോവേദനയും രോഷവും കുറിച്ചിടുമെന്നും ചിദംബരം ട്വീറ്റ് ചെയ്തു. ഷാ ഫൈസലിന്റെ രാജി കേന്ദ്രസർക്കാരിനെതിരെയുള്ള കുറ്റാരോപണം കൂടിയാണെന്നും മുൻ ആഭ്യന്തരമന്ത്രികൂടിയായ ചിദംബരം കൂട്ടിച്ചേർത്തു. മാത്രമല്ല മുൻ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ജൂലിയോ റിബൈറോയും ഇതേകാര്യങ്ങൾ മുമ്പ് പറഞ്ഞിരുന്നതായും ചിദംബരത്തിന്റെ ട്വീറ്റിൽ പറയുന്നു. സമൂഹത്തിലെ ഉന്നതരിൽ നിന്ന് ഇത്തരം പ്രസ്താവനകൾ വരുമ്പോൾ നമ്മുടെ ശിരസ് അപമാനത്താൽ കുനിഞ്ഞുപോകുന്നുവെന്നും ചിദംബരം ട്വീറ്റിൽ പറയുന്നു. Not long ago Mr Rebeiro, the legendary police officer, said the same thing, but there was not a word of reassurance from the Rulers. Such statements from our fellow citizens must make us hang our heads in regret and shame. — P. Chidambaram (@PChidambaram_IN) 10 January 2019 2010 ൽ ഒന്നാം റാങ്കോടെയാണ് ഷാ ഫൈസൽ ഐഎഎസ് പരീക്ഷ വിജയിച്ചത്. കശ്മീരിൽ നിന്ന് ഐഎഎസിൽ ഉന്നത വിജയം നേടുന്ന ആദ്യത്തെ ആളായിരുന്നു ഷാ ഫൈസൽ. തിങ്കളാഴ്ചയാണ് ഇദ്ദഹം രാജിക്കത്ത് കേന്ദ്രത്തിന് നൽകിയത്. അതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇദ്ദേഹം കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. Content Highlights:P Chidambarams "Salute" To IAS Topper Who Resigned Over Kashmir Killings
from mathrubhumi.latestnews.rssfeed http://bit.ly/2CeGUPN
via
IFTTT
No comments:
Post a Comment