പട്ന: പതിനാറുകാരിയായ പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിനെ തുടർന്ന് ബീഹാറിലെ ഗയയിൽ പൊതുജനപ്രക്ഷോഭം ആരംഭിച്ചു. വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയെ ഒരാഴ്ചയ്ക്ക് ശേഷം ക്രൂരമായി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ തല ശരീരത്തിൽ നിന്ന് വേർപെട്ടിരുന്നു. പെൺകുട്ടി ബലാൽസംഗത്തിനിരയായതായി ബന്ധുക്കൾ ആരോപിച്ചു. ഡിസംബർ 28 ന് വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതശരീരം വീടിന് സമീപത്ത് നിന്ന് അഴുകിയ നിലയിൽ ജനുവരി ആറിന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കാണാതായപ്പോൾ തന്നെ പരാതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു. പോലീസുകാരുടെ അലംഭാവമാണ്പെൺകുട്ടിയെ ഈ നിലയിൽ കണ്ടെത്താൻ കാരണമെന്നാരോപിച്ചാണ് ജനങ്ങൾ പ്രതിഷേധപ്രകടനങ്ങൾ നടത്തുന്നത്. എന്നാൽ പെൺകുട്ടിയെ കാണാതായി നാലുദിവസത്തിനു ശേഷമാണ് പരാതി ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഡിസംബർ 31 ന് പെൺകുട്ടി തിരിച്ച് വീട്ടിലെത്തിയിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മയും സഹോദരിമാരും മൊഴി നൽകിയിരുന്നുവെന്നും പോലീസ് പറയുന്നു. അന്ന് രാത്രി ഒരു പരിചയക്കാരനൊപ്പം പെൺകുട്ടിയെ അച്ഛൻ പറഞ്ഞയക്കുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന്പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായും പോലീസ് പറഞ്ഞു. പെൺകുട്ടിയെ കൂടെ കൊണ്ടുപോയ ആളെ പോലീസ് കസ്റ്റഡിലെടുത്തു. ഇയാളുടെ ഫോൺറെക്കോർഡുകൾ പോലീസ് പരിശോധിച്ചു വരികയാണ്. പെൺകുട്ടി ബലാൽസംഗത്തിനിരയായോ എന്നറിയാൻ പോസ്റ്റുമോർട്ട ഫലം പുറത്തുവരണം.ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രദേശവാസികൾ പോലീസിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധമാർച്ച് നടത്തിയിരുന്നു. Content Highlights: Protests In Bihars Gaya After Teen Found Beheaded, Family Alleges Rape, Dishonour Killing
from mathrubhumi.latestnews.rssfeed http://bit.ly/2RibrXx
via
IFTTT
No comments:
Post a Comment