കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയില്‍ എത്തി. ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. അവിടെ നിന്ന് രാജഗിരി കോളജ് മൈതാനത്തേക്ക് പോയ പ്രധാനമന്ത്രി. കൊച്ചിന്‍ റിഫൈനറിയിലേക്ക് റോഡ് മാര്‍ഗം എത്തിച്ചേര്‍ന്നു. അവിടെ നിന്ന് കൊച്ചിന്‍ റിഫൈനറിയിലേക്ക് അദ്ദേഹം റോഡ് മാര്‍ഗം എത്തിച്ചേരും.
ബി.പി.സി.എല്ലില്‍ നാല് പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. കൊച്ചിന്‍ റിഫൈനറിയുടെ വിപുലീകരിച്ച പ്ലാന്റ് ഉദ്ഘാടനം ചെയ്യം. എല്‍.പി.ജി ബോട്ട്‌ലിങ് പ്ലാന്റിന്റെ സ്‌റ്റോറേജ് ഫെസിലിറ്റി, ഏറ്റുമാനൂര്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിലാസ്ഥാപനം എന്നീ ചടങ്ങുകളും പ്രധാനമന്ത്രി നിര്‍വഹിക്കും.
ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവര്‍ പങ്കെടുക്കും. കണ്ണൂരിലായിരുന്ന മുഖ്യമന്ത്രി വിമാനത്തിന്റെ സാങ്കേതികത തകരാറിനെ തുടര്‍ന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. ബി.പി.സി.എമ്മിലെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം മൂന്നരയോടെ തൃശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി യുവമോര്‍ച്ചയുടെ സമ്മേളനം ഉദ്ഘാനം ചെയ്യം.
from mangalam.com http://bit.ly/2CKRRcc
via IFTTT
No comments:
Post a Comment