ദക്ഷിണാഫ്രിക്കന്‍ താരത്തേയും അമ്മയേയും അപമാനിച്ച സംഭവം; പാക് ക്യാപ്റ്റന് നാല് മത്സരങ്ങളില്‍ വിലക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

ദക്ഷിണാഫ്രിക്കന്‍ താരത്തേയും അമ്മയേയും അപമാനിച്ച സംഭവം; പാക് ക്യാപ്റ്റന് നാല് മത്സരങ്ങളില്‍ വിലക്ക്

ദുബായ്: ദക്ഷിണാഫ്രിക്കയുടെ ഓൾറൗണ്ടർ ആൻഡിലെ ഫെലുക്വായോയെ വംശീയമായ അധിക്ഷേപിച്ച പാക് ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെതിരേ ഐ.സി.സി നടപടി. നാല് മത്സരങ്ങളിൽ നിന്ന് സർഫറാസിനെ ഐ.സി.സി വിലക്കി. ചൊവ്വാഴ്ച്ച ദർബനിൽ നടന്ന ദക്ഷിണാഫ്രിക്കയും പാകിസ്താനും തമ്മിലുള്ള രണ്ടാം ഏകദിനത്തിനെടയാണ് സർഫറാസ് ഫെലുക്വായോയെ അപമാനിച്ചത്. തുടർന്ന് സർഫറാസ് ഫെലുക്വായോടും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനോടും മാപ്പ് ചോദിച്ചിരുന്നു. പാക് ക്യാപ്റ്റന്റെ മാപ്പപേക്ഷ ഇരുവരും സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഐ.സി.സി നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ഐ.സി.സിയുടെ വംശീയാധിക്ഷേപ വിരുദ്ധ നിയമം സർഫറാസ് തെറ്റിച്ചുവെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നും ഐ.സി.സി വ്യക്തമാക്കി. നിലവിൽ പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന നാലാം ഏകദിനത്തിൽ സർഫറാസ് കളിക്കുന്നില്ല. ഷുഐബ് മാലിക്കാണ് പകരം പാകിസ്താനെ നയിക്കുന്നത്. ഐ.സി.സിയുടെ വിലക്കുള്ളതിനാലാണ് ഇതെന്നാണ് സൂചന. ഇതോടെ ഇനി പരമ്പരയിലെ അവസാന ഏകദിനത്തിലും ആദ്യ രണ്ട് ട്വന്റി-20യിലും സർഫറാസിന് കളിക്കാനാകില്ല. Read More:ദക്ഷിണാഫ്രിക്കൻ താരത്തേയും അമ്മയേയും അധിക്ഷേപിച്ച് സർഫറാസ്; പ്രതിഷേധം ശക്തമാകുന്നു Read More:ദക്ഷിണാഫ്രിക്കൻ താരത്തിനെതിരേ വംശീയാധിക്ഷേപം; പാക് ക്യാപ്റ്റൻ മാപ്പു പറഞ്ഞ് തടിയൂരി രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സിന്റെ 37-ാം ഓവറിലാണ് വിവാദ സംഭവം. ഷഹീൻ അഫ്രീദിയെറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ ക്രീസിലുണ്ടായിരുന്ന ഫെലുക്വായോയുടെ കണക്കുകൂട്ടൽ തെറ്റി. ഇൻസൈഡ് എഡ്ജിൽ കുരുങ്ങി പിന്നിലേക്കു പോയി. ഫെലുക്വായോ ഒരു റൺ ഓടിയെടുത്തു. ഇതിന് പിന്നാലെ ഫെലുക്വായോയെ വിക്കറ്റ് കീപ്പർ കൂടിയായ സർഫറാസ് ഉറുദുവിൽ തെറി വിളിക്കുകയായിരുന്നു. എടാ കറുത്തവനേ...നിന്റെ അമ്മ ഇന്ന് എവിടെപ്പോയാണ് പ്രാർത്ഥിച്ചത്? നിന്റെ അമ്മയോട് ഇന്ന് എന്ത് പ്രാർത്ഥിക്കാനാണ് പറഞ്ഞത് എന്നായിരുന്നു സർഫറാസിന്റെ അധിക്ഷേപം. ഉറുദുവിലായതിനാൽ സർഫറാസ് എന്താണ് പറഞ്ഞത് എന്ന് ഫെലുക്വായോയ്ക്ക് മനസ്സിലായില്ല. എന്നാൽ സ്റ്റമ്പ് മൈക്ക് ഇതെല്ലാം കൃത്യമായി റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. ഇതോടെ പാക് ക്യാപ്റ്റൻ കുരുങ്ങുകയായിരുന്നു. Content Highlights: Pakistan captain Sarfraz Ahmed handed four match ban by ICC for racial comments


from mathrubhumi.latestnews.rssfeed http://bit.ly/2RhGHku
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages