മുഖ്യമന്ത്രിയുടെ വിമാനത്തിന് പറന്നുയരാനായില്ല; പ്രധാനമന്ത്രിയുടെ ചടങ്ങിനെത്താന്‍ വൈകിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

മുഖ്യമന്ത്രിയുടെ വിമാനത്തിന് പറന്നുയരാനായില്ല; പ്രധാനമന്ത്രിയുടെ ചടങ്ങിനെത്താന്‍ വൈകിയേക്കും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനുമായി കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന് യന്ത്രത്തകരാറുമൂലം പറന്നുയരാനായില്ല. കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ സംബന്ധിക്കാനാണ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് പുറപ്പെടാനൊരുങ്ങിയത്. വിമാനത്തിന് യന്ത്രത്തകരാർ ഉണ്ടായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ചടങ്ങിന് കൃത്യസമയത്ത് എത്താൻ മുഖ്യമന്ത്രിക്ക് കഴിയുമോ എന്നകാര്യം സംശയമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. യന്ത്രത്തകരാറുമൂലം വിമാനം തിരിച്ചിറക്കിയെന്ന റിപ്പോർട്ട്ആദ്യം പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം കണ്ണൂർ വിമാനത്താവള അധികൃതർ നിഷേധിച്ചു. മുഖ്യമന്ത്രിയുടെ വിമാനത്തിന് പറന്നുയരാൻ കഴിഞ്ഞിട്ടില്ലെന്ന് അവർ വ്യക്തമാക്കി. സംഭവത്തിൽ സുരക്ഷാവീഴ്ചയില്ലെന്നും അധികൃതർ അറിയിച്ചു. രാവിലെ 11.30 ഓടെ കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക് തിരിക്കാനാണ് മുഖ്യമന്ത്രി നിശ്ചയിച്ചിരുന്നത്. കണ്ണൂരിൽ രണ്ട് ചടങ്ങുകളിൽ പങ്കെടുത്തശേഷം കൊച്ചിയിലേക്ക് പോകാനായിരുന്നു നീക്കം. വിമാനത്തിന് യന്ത്രത്തകരാറുണ്ടായ സാഹചര്യത്തിൽ നാവികസേനയുടെ മറ്റൊരു വിമാനം കണ്ണൂരിലെത്തിച്ച് മുഖ്യമന്ത്രിക്ക് യാത്രാസൗകര്യം ഒരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കൊച്ചിയിൽനിന്ന് വിമാനംകണ്ണൂരിൽ എത്തിക്കാനാണ് നീക്കം. കണ്ണൂരിൽ നടന്ന പരിപാടിയിൽ പ്രസംഗം വെട്ടിച്ചുരുക്കി കൊച്ചിയിലേക്ക് നേരത്തെതന്നെ തിരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു. എന്നാൽ, വിമാനത്തിന് തകരാറുണ്ടായത് തിരിച്ചടിയായി. ബിപിസിഎല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാൻഷൻ കോംപ്ലെക്സ് സമർപ്പണ ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. അതിനുശേഷം തൃശ്ശൂരിലേക്ക് പോകും.തൃശ്ശൂരിൽ നടക്കുന്ന യുവമോർച്ചാ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. Content Highlights:CM Pinarayi Vijayan, Kannur Airport, PM Narendra Modi


from mathrubhumi.latestnews.rssfeed http://bit.ly/2sMsDFT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages