ന്യൂഡൽഹി: 2017 സെപ്റ്റംബർ മുതൽ 2018 നവംബർ വരെയുള്ള 15 മാസത്തിനിടെ രാജ്യത്ത് 1.8 കോടി പേർ പുതിയ ഓഫീസ് ജോലികൾ നേടി. റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇ.പി.എഫ്.ഒ കൂടാതെ പി.എഫ്.ആർ.ഡി.എ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി) തുടങ്ങിവയുടെ ശമ്പളപ്പട്ടിക കേന്ദ്രീകരിച്ച് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇ.എസ്.ഐ.സിയുടെ ഇ.എസ്.ഐ സ്കീമിൽ 2017 സെപ്റ്റംബർ മുതൽ 2018 നവംബർ വരെയുള്ള 15 മാസത്തിനിടെ 1,84,38,748 പേർ ചേർന്നിട്ടുണ്ടെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഇ.പി.എഫ്.ഒയുടെ സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇക്കാലയളവിൽ ചേർന്നത് 1,79,34,300 പേരാണ്. ഇ.പി.എഫ്.ഒ സ്കീമിൽനിന്ന് 1,39,31,607 പേർ 15 മാസത്തിനിടെ ഒഴിഞ്ഞുപോകുകയും ഇതിൽ 33,48,093 പേർ വീണ്ടും ചേർന്നിട്ടുമുണ്ട്. 2018 നവംബറിൽ മാത്രം 10,31,484 പേരാണ് ഇ.എസ്.ഐ സ്കീമിൽ ചേർന്നത്. എന്നാൽ ഇതേ പദ്ധതിയിൽ 2017 നവംബറിൽ 12.88 ശതമാനം അധികം ആളുകൾ (11,84,042) ചേർന്നിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. Content Highlights:Over 18 million new jobs in 15 months to November 2018,CSO, EPFO, ESIC, PFRDA
from mathrubhumi.latestnews.rssfeed http://bit.ly/2MyHHQo
via
IFTTT
No comments:
Post a Comment