"എന്തുകൊണ്ട് സന്യാസി സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് ഭാരത് രത്‌ന പുരസ്‌കാരം നല്‍കുന്നില്ല?"; ബാബ രാംദേവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

"എന്തുകൊണ്ട് സന്യാസി സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് ഭാരത് രത്‌ന പുരസ്‌കാരം നല്‍കുന്നില്ല?"; ബാബ രാംദേവ്

ന്യൂഡല്‍ഹി: എന്തുകൊണ്ട് സന്യാസി സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന പുരസ്‌കാരം നല്‍കുന്നില്ലെന്ന് ബാബ രാംദേവ്. അടുത്ത വര്‍ഷം മുതല്‍ സന്യാസി സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് ഭാരത് രത്‌ന പുരസ്‌കാരം നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ബാബ രാംദേവ് പറഞ്ഞു.

'കഴിഞ്ഞ 70 വര്‍ഷമായി ഒരു സന്യാസിക്ക് പോലും ഭാരതരത്‌ന നല്‍കാത്തത് തികച്ചും നിര്‍ഭാഗ്യകരമാണ്. മഹര്‍ഷി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദ ജി, ശിവകുമാരസ്വാമി തുടങ്ങി പുരസ്‌കാരത്തിന് അര്‍ഹരായ എത്രയോ പേരുണ്ട്'- രാം ദേവ് പറഞ്ഞു.

ലിംഗായത്ത് നേതാവായ ശിവകുമാരസ്വാമിക്ക് (110) ഭാരതരത്‌ന നല്‍കാത്തതില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഈ മാസം 21-ാം തീയതിയാണ് അദ്ദേഹം അന്തരിച്ചത്.

മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി, സംഗീതജ്ഞന്‍ ഭൂപേന്‍ ഹസാരിക, ജനസംഘം നേതാവ് നാനാജി ദേശ്മുഖ് തുടങ്ങിയവരെയാണ് ഈ വര്‍ഷം രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചത്.



from mangalam.com http://bit.ly/2sOe8RG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages