കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു: ഇംഗ്ലണ്ട് ലയണ്‍സിന് 173 റണ്‍സ് വിജയലക്ഷ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു: ഇംഗ്ലണ്ട് ലയണ്‍സിന് 173 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എ തകര്‍ന്നടിഞ്ഞു. ആദ്യ രണ്ട് ഏകദിനങ്ങളില്‍ വെടിക്കെട്ട് തീര്‍ത്ത് വന്‍ വിജയം നേടിയ എ ടീം മുന്നാം ഏകദിനത്തില്‍ ലയണ്‍സിനു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി ദീപക് ചാഹറിന്റെ 39 റണ്‍സാണ് 150 കടത്താന്‍ സഹായിച്ചത്.

സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ നേരിട്ട സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ശേഷമുള്ള ആദ്യ മത്സരത്തിലും കെഎല്‍ രാഹുല്‍ നിരാശപ്പെടുത്തി. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 25 പന്തില്‍ നിന്ന് നേടിയത് 13 റണ്‍സാണ്. ആദ്യ രണ്ട് ഏകദിനങ്ങളില്‍ മിന്നും ഫോം പുറത്തെടുത്ത ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ആദ്യ പന്തില്‍ തന്നെ പുറത്തായി. രഹാനയെ പൂജ്യത്തിനു ല്യൂയിസ് ഗ്രിഗറി കുടുക്കി പറഞ്ഞയയ്ക്കുകയായിരുന്നു.

അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ കെ.എല്‍ രാഹുല്‍ രണ്ട് ്ബൗണ്ടറികള്‍ പായിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും ജാമി ഓവര്‍ടോണിന്റെ പന്തില്‍ സാക് ചാപ്പലിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ(0), ഹനുമ വിഹാരി(16), ശ്രേയസ് അയ്യര്‍(13) ക്രുനാല്‍ പാണ്ഡ്യ(21) എന്നിവര്‍ മടങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍(30) അല്‍പനേരം പിടിച്ചുനിന്നെങ്കിലും വില്‍ ചാക്‌സിന് കീഴടങ്ങുകയായിരുന്നു. പിന്നീട് നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 39 റണ്‍ശസടുത്ത ചാഹറാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. അക്‌സല്‍ പട്ടേല്‍(13), സിദ്ധാര്‍ത്ഥ് കൗള്‍( 8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നവ്ദീപ് സൈനി ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജാമി ഓവര്‍ടോണ്‍ മുന്നും, ല്യൂയിസ് ഗ്രിഹറി, മാത്യൂ കാര്‍ട്ടര്‍, വില്‍ ജാക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലാണ്.



from mangalam.com http://bit.ly/2G0N0H6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages