ഹീരാ തട്ടിപ്പ്; ഓണ്‍ലൈനായും പണം സ്വീകരിച്ചു, നഷ്ടം പ്രവചിക്കാനാവില്ലെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

ഹീരാ തട്ടിപ്പ്; ഓണ്‍ലൈനായും പണം സ്വീകരിച്ചു, നഷ്ടം പ്രവചിക്കാനാവില്ലെന്ന് പോലീസ്

കോഴിക്കോട്: മത വിശ്വാസം ചൂഷണം ചെയ്ത് കോടികൾ തട്ടിപ്പ് നടത്തിയ ഹീരാഗ്രൂപ്പ് ഉടമ നൗഹീറ ഷെയ്ക്ക് ഓൺലൈൻ വഴിയും നിക്ഷേപങ്ങൾ സ്വീകരിച്ചുവെന്ന് പോലീസ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ധാരണയായിട്ടുണ്ടെങ്കിലും ഓൺലൈൻ വഴിയും പണം സ്വീകരിച്ചതിനാൽ നിക്ഷേപകർക്ക് എത്ര തുക നഷ്ടം സംഭവിച്ചുവെന്നത് പ്രവചിക്കാനാവില്ലെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ബാങ്ക് വഴി നിക്ഷേപം സ്വീകരിച്ചവർ മാത്രമാണ് നിലവിൽ പരാതിയുമായി മുന്നോട്ടെത്തിയത്. പലരും മാനഹാനി ഭയന്നും പരാതിയുമായി വരുന്നില്ലെന്നും പോലീസ് പറയുന്നു. യൂണിറ്റ് പർച്ചേഴ്സ് റസീറ്റ് വഴിയാണ് തങ്ങൾ പണം നിക്ഷേപിച്ചതെന്ന് തട്ടിപ്പിന് ഇരയായ കോഴിക്കോട് സ്വദേശി ഷുഹൈബ് മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. എസ്.ബി.ടി ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിയുടെ പഴയഅക്കൗണ്ട് വഴിയായിരുന്നു പണം നിക്ഷേപിച്ചത്. ആദ്യമൊക്കെ കൃത്യമായി ലാഭ വിഹിതം കിട്ടിയിരുന്നുവെങ്കിലും പിന്നീട് ഒരു തരത്തിലും ഇവരുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലായെന്നും ഷുഹൈബ് ചൂണ്ടിക്കാട്ടുന്നു. ഹീരയുടെ വാഗ്ദാനങ്ങളിൽ പെട്ട് ഭാര്യയ്ക്കും പണം നഷ്ടപ്പെട്ടിരുന്നു. രണ്ട് പേർക്കുമായി ഏകദേശം 17 ലക്ഷം വരെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഷുഹൈബ് ചൂണ്ടിക്കാട്ടി. ഒരു മാസത്തേക്കും, ഒരു വർഷത്തേക്കും, രണ്ട് വർഷത്തേക്കുമെല്ലാമുള്ള നിക്ഷേപമാണ് യൂണിറ്റ് പർച്ചേഴ്സ് നിക്ഷേപം. ഒരു മാസത്തേക്ക് പണം നിക്ഷേപിച്ചാൽ ഒരു മാസം പൂർത്തിയായി നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ ഒരു ലക്ഷത്തിന് മൂവായിരം രൂപയിലധികം ലാഭ വിഹിതം തിരിച്ച് വരും. കാലാവധിക്ക് ശേഷവും പണം ആവശ്യമില്ലെങ്കിൽ ലാഭ വിഹിതം കൂട്ടി പണം നിക്ഷേപകന്റെ അക്കൗണ്ടിലെത്തും. ആദ്യമൊക്കെ പലർക്കും നിക്ഷേപിച്ചതിന്റെ ഇരട്ടിയോളം കിട്ടിയതായും ഷുഹൈബ് ചൂണ്ടിക്കാട്ടുന്നു. ഒരു വർഷത്തേക്കും രണ്ട് വർഷത്തേക്കുമെല്ലാമാണ് നിക്ഷേപമെങ്കിൽ വലിയ ലാഭ വിഹിതമായിരുന്നു വാഗ്ദാനം ചെയ്തത്. സ്ഥിരം ആശുപത്രി ചെലവുള്ളവരും വിവാഹ ആവശ്യത്തിന് പണം സൂക്ഷിച്ചിച്ച് വച്ചിരുന്നവരുമെക്കെ ചെറുതും വലുതമായ സംഖ്യ ഇവരുടേ അക്കൗണ്ടിലേക്ക് പ്രതീക്ഷാപൂർവം നിക്ഷേപിച്ചിരുന്നു. നഗരത്തിലെ പ്രധാന ഡോക്ടർമാർ അടക്കം വലിയ തുക ഹീരാ ഗ്രൂപ്പിലേക്ക് നിക്ഷേപിച്ചതും കമ്പനിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ചായിരുന്നു. പലിശയ്ക്ക് പണം വാങ്ങുന്നത് ഹറാമാണെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചായിരുന്നു ഹീരാഗ്രൂപ്പിന്റേയും ഉടമ നൗഹീറാ ഷെയ്ക്കിന്റേയും നിക്ഷേപകരോടുള്ള ഇടപെടൽ. താൻ തികഞ്ഞ മതവിശ്വാസിയാണെന്ന് നിക്ഷേപകരെ വിശ്വസിപ്പിക്കാൻ യൂട്യൂബിലടക്കം പല വീഡോയോയും നൗഹീറ പോസ്റ്റ് ചെയ്യുകയും ഇത് കാണാൻ നിക്ഷേപകരെ പ്രോത്സാഹിക്കുകയും ചെയ്തിരുന്നു. എന്നാൽ നേരിട്ട് ഒരു തവണ പോലും ഇവിടേയുള്ള നിക്ഷേപകർ ആരും തന്നെ നൗഹീറയെ കണ്ടിരുന്നില്ല. എല്ലാം കോഴിക്കോട് ഫ്രാൻസിസ് റോഡിലെ ഓഫീസ് വഴിയായിരുന്നുവെന്നും ഇവിടേയുള്ള ജീവനക്കാർ പോലും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 2.5 കോടിയിൽ അധികമാണ് കോഴിക്കോട്ടെ ഓഫീസ് വഴി മാത്രം ഹീരാഗ്രൂപ്പ് തട്ടിയെടുത്തത്. രണ്ട് കോടിയിൽ അധികമുള്ള തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഉത്തരവുള്ളതിനാൽ കേസ്ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയായണ്. കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റായിരിക്കും കേസ് അന്വേഷിക്കുക.


from mathrubhumi.latestnews.rssfeed http://bit.ly/2FFjO9e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages