ഭോപ്പാൽ: മധ്യപ്രദേശിൽ രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് വഴിമരുന്നിട്ട് കോൺഗ്രസ് എം പി ജ്യോതിരാദിത്യ സിന്ധ്യയും മുൻമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ശിവരാജ് സിങ് ചൗഹാനും തമ്മിൽ കൂടിക്കാഴ്ച. തിങ്കളാഴ്ച രാത്രി ഏറെ വൈകി നടന്ന കൂടിക്കാഴ്ച ഏകദേശം നാൽപ്പതു മിനുട്ടോളം നീണ്ടുനിന്നതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്തു. ശിവരാജ് സിങ് ചൗഹാന്റെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ചർച്ചയായിരുന്നില്ല ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്ച. ചൗഹാന്റെയും സിന്ധ്യയുടെയും കൂടിക്കാഴ്ച നിരവധി അഭ്യൂഹങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്. എന്നാൽ സൗഹൃദ സന്ദർശനമെന്നാണ് ഇരുപാർട്ടികളും കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. കൂടിക്കാഴ്ചയ്ക്കു ശേഷം സിന്ധ്യ കാറിനരികിലേക്കു പോകുന്നത് കാണാൻ ചൗഹാൻ വീടിനു പുറത്തെത്തുകയും ചെയ്തിരുന്നു. ചൗഹാനുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. അതേസമയം കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനം കണ്ടെത്താൻ ശ്രമിക്കരുതെന്ന് സിന്ധ്യ മാധ്യമങ്ങളോട് അഭ്യർഥിച്ചു. कल रात भोपाल में पूर्व मुख्यमंत्री श्री @ChouhanShivraj जी से सौजन्य भेंट की। pic.twitter.com/Y31LZjr7bu — Jyotiraditya Scindia (@JM_Scindia) January 22, 2019 തന്റെ അനുയായികളിൽ ഒരാളുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കാണാനാണ് ജ്യോതിരാദിത്യ സിന്ധ്യ തിങ്കളാഴ്ച ഭോപ്പാലിലെത്തിയത്. content highlights:Jyotiraditya Scindia-Shivraj Singh Chouhan meeting in night raises rumours
from mathrubhumi.latestnews.rssfeed http://bit.ly/2AXEm8Z
via
IFTTT
No comments:
Post a Comment