കോതമംഗലം: സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് തൂങ്ങി മരിച്ചു. ഇന്നലെ വൈകിട്ട് വീട്ടില്‍ മക്കളുടെ മുമ്പില്‍ ഭാര്യ പ്രിയ (38)യെ വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ നമ്പൂരിക്കൂപ്പ് ആമക്കാട്ട് സജി ആന്റണിയെയാണ് വീടിനടുത്ത റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം സമീപമുള്ള വനത്തിലേക്ക് സജി കടന്നിരിക്കാമെന്ന നിഗമനത്തില്‍ പോലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ ഇവര്‍ താമസിച്ചിരുന്ന വാടക വീടിന് സമീപം ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികളായ രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.
from mangalam.com http://bit.ly/2AqhuyJ
via IFTTT
No comments:
Post a Comment