നട അടച്ചത് സുപ്രീം കോടതി വിധിക്കെതിര്; ഉത്തരവാദികള്‍ സമാധാനം പറയേണ്ടിവരും; ബി.ജെ.പിയുടെ നിലപാടിനോട് പരിഹാസം: കാനം രാജേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

നട അടച്ചത് സുപ്രീം കോടതി വിധിക്കെതിര്; ഉത്തരവാദികള്‍ സമാധാനം പറയേണ്ടിവരും; ബി.ജെ.പിയുടെ നിലപാടിനോട് പരിഹാസം: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ നട അടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് നട അടച്ചത്. അതിനു ഉത്തരവാദികള്‍ തന്ത്രിയാണെങ്കിലും മേല്‍ശാന്തി ആണെങ്കിലും സമാധാനം പറയേണ്ടി വരുമെന്ന് കാനം വ്യക്തമാക്കി.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചത് സുപ്രീം കോടതിയാണ്. 1991ലെ ഹൈക്കോടതിവിധിയോടെ പ്രവേശനം നിഷേധിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തിയാണ് യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി കണ്ടെത്തിയത്. സുപ്രീം കോടതി വിധിക്കെതിരായ നടപടിയാണ് നട അടച്ചത്. അതിനു ഉത്തരവാദികള്‍ കണക്കു പറയേണ്ടിവരും.

സുപ്രീം കോടതി വിധിയോടെ യുവതി പ്രവേശനം ആചാര ലംഘനമല്ലാതായി. ശുദ്ധിക്രിയയുടെ ആവശ്യമില്ല. വനിതാ മതിലിനു പിന്നാലെ യുവതികള്‍ ശബരിമലയില്‍ കയറിയതില്‍ വലിയ അത്ഭുതം ഒന്നും നടന്നിട്ടില്ല. അങ്ങനെ പ്രചരിക്കുന്നത് മറ്റു ചിലരാണ്. സമയം തെരഞ്ഞെടുത്തത് സര്‍ക്കാരല്ല. യുവതികളാണ്.

യുവതികള്‍ മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന് പറയുന്നത് തനിക്കറിയില്ല. കോടതി വിധി നടപ്പാക്കിയത് ചതിയാണെന്ന് ബി.ജെ.പി നേതാവ് ശ്രീധരന്‍പിള്ള പറയുന്നു. ആ പാര്‍ട്ടിയുടെ നേതൃത്വത്തോട് പരിഹാസം തോന്നുന്നുവെന്നും കാനം പറഞ്ഞു.



from mangalam.com http://bit.ly/2SxDWNc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages