പത്തനംതിട്ട: ശബരിമല യുവതി പ്രവേശനം നടന്നതില്‍ ദു: ഖം രേഖപ്പെടുത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമലയില്‍ പരിഹാര ക്രിയകള്‍ നടത്തും. പരിഹാരക്രിയകള്‍ക്കായി നട അടയ്ക്കാന്‍ തീരുമാനിച്ച രാജകുടുംബത്തിനും തന്ത്രിയ്ക്കും നന്ദിയുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 22 തിയതി കേസ് പരിഗണിക്കുന്നതിനാല്‍ പേടിക്കേണ്ടതില്ല. വിധിയെ ഇതൊന്നും ബാധിക്കില്ല. വിധിയില്‍ മാറ്റമുണ്ടങ്കില്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ബിന്ദുവും കനക ദുര്‍ഗയും ഇന്ന് പുലര്‍ച്ചെ 3.45ഓടെയാമ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഒപ്പമുണ്ടായിരുന്നവരാണ് പകര്‍ത്തി പുറത്തുവിട്ടത്. അര്‍ധ രാത്രി ഒന്നരയോടെ പൊലീസിന്റെ പൂര്‍ണ സംരക്ഷണത്തിലാണ് ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്തേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത്. മഫ്തിയിലുള്ള പൊലീസുകാരാണ് ഇവര്‍ക്ക് സുരക്ഷ നല്‍കിയത്. ബിന്ദുവും കനകദുര്‍ഗയും ആറ് പേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്തുനിന്നാണ് എത്തിയത്. പമ്പ വഴിയാണ് ഇവര്‍ സന്നിധാനത്തെത്തിയത്. വടക്കേനട വഴി ഇവര്‍ സോപാനത്തെത്തി. 3.48ന് ദര്‍ശനം നടത്തി സുരക്ഷിതരായി മടങ്ങി.
from mangalam.com http://bit.ly/2SvESSf
via IFTTT
No comments:
Post a Comment