മുഖ്യമന്ത്രി വാശിനടപ്പാക്കിയെന്ന് രമേശ് ചെന്നിത്തല; സി.പി.എമ്മിന്റെയും സംഘപരിവാറിന്റെയും ഗൂഢാലോചനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

മുഖ്യമന്ത്രി വാശിനടപ്പാക്കിയെന്ന് രമേശ് ചെന്നിത്തല; സി.പി.എമ്മിന്റെയും സംഘപരിവാറിന്റെയും ഗൂഢാലോചനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി വാശിതീര്‍ക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. നട അടച്ച് ശുദ്ധീകര്‍മ്മം നടത്തിയ തന്ത്രിയുടെ നടപടി സ്വാഗതാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു.

വനിതാ മതില്‍ കെട്ടാന്‍ തീരുമാനിച്ചതിനെ വനിതാ പ്രവേശനത്തിന്റെ ആസൂത്രണവും തുടങ്ങിക്കഴിഞ്ഞിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി തികഞ്ഞ പരാജയമാണ്. ഇത്രയും പിടിപ്പുകെട്ട ഭരണം ഉണ്ടായിട്ടില്ല. എല്ലാ ഭരണാധികാരികളും ഭരണം പരാജയപ്പെടുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ അഴിച്ചുവിടുക പതിവാണ്.

ഈ പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുകയാണ് സി.പി.എമ്മും ബി.ജെ.പിയും സംഘപരിവാര്‍ ശക്തികളും നടത്തുന്നത്. യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയാണ്. പ്രളയാനന്തര പുനര്‍നിര്‍മ്മാണവുമായി മുന്നോട്ടുപോകേണ്ട സമയത്താണ് ഇത്തരം സംഘര്‍ഷങ്ങളിലേക്ക് നാട് പോകുന്നതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.



from mangalam.com http://bit.ly/2AtkR7V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages