രക്ഷിതാക്കൾ തങ്ങളുടെ സ്വപ്‌നങ്ങൾ കുട്ടികളുടെമേല്‍ അടിച്ചേല്‍പ്പിക്കരുത്;പരീക്ഷ പർ ചര്‍ച്ചയില്‍ മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

രക്ഷിതാക്കൾ തങ്ങളുടെ സ്വപ്‌നങ്ങൾ കുട്ടികളുടെമേല്‍ അടിച്ചേല്‍പ്പിക്കരുത്;പരീക്ഷ പർ ചര്‍ച്ചയില്‍ മോദി

ന്യൂഡൽഹി: ഓരോ കുട്ടിക്കും അവരുടേതായ ശക്തിയും കെൽപുമുണ്ടെന്നും രക്ഷിതാക്കൾ അവരുടെ ആഗ്രഹങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ ആരംഭിച്ച പരീക്ഷ പർ ചർച്ചയിലായിരുന്നു മോദി രക്ഷിതാക്കൾക്കുള്ള ഉപദേശം നൽകിയത്. രാജ്യത്തിനകത്തും പുറത്തും പഠിക്കുന്ന കുട്ടികളും അധ്യാപകരുംരക്ഷിതാക്കളുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഓൺലൈൻ മത്സരത്തിൽ പങ്കെടുത്ത രണ്ട്ലക്ഷം കുട്ടികളിൽ നിന്ന് 2000 പേരെ തിരഞ്ഞെടുത്താണ് പരിപാടി നടത്തുന്നത്. റഷ്യ, നൈജീരിയ, ഇറാൻ നേപ്പാൾ, കുവൈത്ത്, സൗദി അറേബ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും പങ്കെടുക്കുന്നുണ്ട്. പരീക്ഷാ സമ്മർദത്തെ മറികടക്കേണ്ടതിനെക്കുറിച്ചുള്ള ഉപദേശങ്ങൾ പ്രധാനമന്ത്രി ചർച്ചയ്ക്കിടെ നൽകി. "പരീക്ഷയ്ക്കുമുമ്പായി നിങ്ങൾ പൂർണമായും റിലാക്സ് ചെയ്യൂവെന്ന് ഞാൻ ഒരിക്കലും പറയില്ല. പക്ഷെ ഇത് നിങ്ങളുടെ ജീവിതം നിർണയിക്കുന്ന പരീക്ഷയാണോ അതോ ഒരു ക്ലാസ്സിൽ നിന്ന് മറ്റൊരു ക്ലാസ്സിലേക്ക് പ്രവേശിക്കാനുള്ള പരീക്ഷയാണോ എന്ന് നിങ്ങൾ സ്വയം ചോദിക്കേണ്ടതുണ്ട്. ഇതിനുള്ള ഉത്തരം നിങ്ങൾക്ക് ലഭിച്ചാൽ സമ്മർദംനന്നായി കുറയും", മോദി പറഞ്ഞു. മക്കളുടെ പരീക്ഷയിൽ രക്ഷിതാക്കൾ ആധികൊള്ളുന്നതെങ്ങനെ നേരിടുമെന്ന ഒരു വിദ്യാർഥിയുടെ ചോദ്യത്തോട് മോദി പ്രതികരിച്ചതിങ്ങനെയാണ്, "നിങ്ങളുടെ സ്വപ്നങ്ങൾ കുട്ടികളുടെ മേൽസാക്ഷാത്കരിക്കാനായി അടിച്ചേൽപിക്കരുതെന്നാണ് എനിക്ക് രക്ഷിതാക്കളോട് പറയാനുള്ളത്. ഓരോ കുട്ടിക്കും അവരുടേതായ ശക്തിയും കെൽപുമുണ്ട്.ഒരാളിൽ പ്രതീക്ഷയർപ്പിക്കുന്നത് നല്ലകാര്യമാണ്.പക്ഷെ അടിച്ചേൽപിക്കരുതെന്ന അദ്ദേഹം പറഞ്ഞു. #WATCH Live from Delhi: PM Modi interacts with school students at Pariksha Pe Charcha 2.0 https://t.co/4ckSzC7yn0 — ANI (@ANI) January 29, 2019 വീഡിയോ ഗെയിം കളിക്കുന്ന മകനെ കുറിച്ച് പറഞ്ഞപ്പോൾ പുതിയ സാങ്കേതിക വിദ്യകൾ കുട്ടികൾ ഉപയോഗിക്കുന്നത് നല്ലതാണെന്നും പക്ഷെ സാങ്കേതിക വിദ്യ തങ്ങളുടെ അറിവിന്റെ ലോകംചുരുക്കാനല്ല പകരം ചക്രവാളം വികസിപ്പിക്കാനാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പ്ലേസ്റ്റേഷനുകൾനല്ലതാണെന്നും പക്ഷെ കളിയിടങ്ങൾ മറന്നുപോവരുതെന്നും പുതിയ കളി സംസ്കാരങ്ങളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. content highlights:Modi On Pareeksha par charcha


from mathrubhumi.latestnews.rssfeed http://bit.ly/2MEaPFR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages