ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ യജമാനന്റെ ജീവന്‍ രക്ഷിച്ചത് വളര്‍ത്ത് നായ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ യജമാനന്റെ ജീവന്‍ രക്ഷിച്ചത് വളര്‍ത്ത് നായ

പൂനെ : മനുഷ്യരേക്കാള്‍ സ്നേഹമാണ് വളര്‍ത്തു മൃഗങ്ങള്‍ക്ക്. ഇതില്‍ ഏറ്റവും സ്നേഹവും കരുതലുമുള്ളത് നായകള്‍ക്കാണ്. അത്തരത്തിലൊരു സ്നേഹത്തിന്റെയും കരുതലിന്റെയും വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഡോക്ടര്‍ രമേഷ് സാന്‍ചേതി എന്നയാളുടെ ജീവനാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നായ ബ്രൗണി രക്ഷിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് 65 വയസുകാരനായ സന്‍ചേതി കുഴഞ്ഞു വീണപ്പോള്‍ ബ്രൗണിയുടെ സമയോചിത ഇടപെടല്‍ കൊണ്ടാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായത്.

ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സാന്‍ചേതി കിടപ്പ് മുറിയില്‍ കുഴഞ്ഞുവീണത്. വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മുംബൈയിലും മകന്‍ പൂനെയ്ക്ക് സമീപമുള്ള ബവ്ധനിലുമായിരുന്നു. മകള്‍ അമേരിക്കയിലുമായിരുന്നു. ഡോക്ടറായ രമേഷ് സാന്‍ചേതിയും അയല്‍ക്കാരനായ അമിത് ഷായും പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബ്രൗണിയെ സ്വന്തമാക്കിയത്. തുടര്‍ന്ന് ഇരുവരും കൂടി തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റില്‍ ബ്രൗണിയെ വളര്‍ത്തുകയായിരുന്നു. എന്നാല്‍ ബ്രൗണിക്ക് രണ്ട് വര്‍ഷം മുന്‍പ് കിഡ്‌നിക്ക് പ്രശ്‌നം വന്നതോടെ സാന്‍ചേതിയുടെ പ്രത്യേക നിയന്ത്രണത്തിലായിരുന്നു ബ്രൗണി.

ബ്രൗണിക്ക് ഉച്ച ഭക്ഷണം അമിത് ഷാ നല്‍കിയെങ്കിലും അത് നിരസിച്ച് സാന്‍ചേതിയുടെ കിടപ്പുമുറിയുടെ ജനാലയ്ക്ക് സമീപത്തൂടെ ബ്രൗണി നടക്കുകയായിരുന്നെന്ന് അമിത് ഷാ പറയുന്നു. തുടര്‍ന്ന് ജനലിലേക്ക് രണ്ട് കാലുകളും പൊക്കി വച്ച ബ്രൗണി ഉള്ളിലേക്ക് നോക്കാനും ശ്രമിച്ചു. പന്തികേട് തോന്നിയതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടനടി സാന്‍ചേതിയെ ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് ജീവന്‍ രക്ഷിക്കാനായെന്നും അമിത് ഷാ പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് ബ്രൗണിയുടെ കിഡ്‌നിക്ക് തകരാര്‍ സംഭവിച്ചപ്പോള്‍ സംരക്ഷിച്ച സാന്‍ചേതിയുടെ ജീവന്‍ രക്ഷിക്കാന്‍ കൃത്യമായി ഇടപെട്ട് ബ്രൗണി തന്റെ നന്ദി കാണിച്ചതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.



from mangalam.com http://bit.ly/2FYoze1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages