ഷിക്കാഗോ: അന്റാര്‍ട്ടിക്കയേയും ഉത്തരധ്രവത്തേയും അലാസ്‌കയേയും തള്ളി അമേരിക്കന്‍ നഗരമായ ഷിക്കാഗോ തണുപ്പില്‍ ഒന്നാം സ്ഥാനത്തേക്ക്. ബുധനാഴ്ചയാണ് ഇത്തരത്തില്‍ ഏറ്റവുമധികം തണുപ്പ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഇത് ഉത്തരധൃവത്തേക്കാള്‍ താഴെ എത്തുകയായിരുന്നു.
കാലാവസ്ഥാ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ യാഥാര്‍ഥ്യമായാല്‍ ഈ ദിവസങ്ങളില്‍ അമേരിക്കയുടെ ശീത മേഖലകള്‍ ഇപ്പോഴത്തെ തലമുറയുടെ കാലത്ത് അനുഭവിക്കാന്‍ പോകുന്ന ഏറ്റവും രൂക്ഷമായ അതിശൈത്യം നേരിടുക. ആര്‍ട്ടിക് മേഖലയില്‍ നിന്നു വരുന്ന തണുത്ത കാറ്റ് അഥവാ പോളാര്‍ വോര്‍ട്ടെക്സ് താപനില മൈനസ് 53 സെല്‍ഷ്യസില്‍ വരെ എത്തിക്കും. മിനിസോട്ടയില്‍ ഇത് മൈനസ് 70 വരെ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രദേശവാസികളോട് വീടിനു പുറത്തു പോകുമ്പോള്‍ ദീര്‍ഘശ്വാസം എടുക്കുന്നത് ഒഴിവാക്കാനും, സംസാരം കഴിയുന്നതും പരിമിതപ്പെടുത്താനും ജനങ്ങള്‍ക്ക് അയോവയയില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത് അതിശൈത്യമുണ്ടാക്കിയേക്കാവുന്ന അപകടത്തിന്റെ രൂക്ഷത വിളിച്ചോതുന്നു.
ഇത്തരത്തില്‍ അമേരിക്കയില്‍ പൂജ്യത്തില്‍ താഴെയുള്ള താപനിലയില്‍ 55 ദശലക്ഷത്തോളം ആളുകള്‍ കഴിയേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിസ്‌കോന്‍സിന്‍, മിഷിഗണ്‍, ഇല്ലിനോയിസ്, അലബാമ, മിസിസിപ്പി തുടങ്ങിയ സംസ്ഥാനങ്ങളൊക്കെ എമര്‍ജന്‍സി പ്രഖ്യാപിച്ചു കഴിഞ്ഞു.
എന്നാല്‍, തണുപ്പിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. തണുപ്പേറിയ പ്രദേശത്ത് പ്രതിരോധിക്കുന്ന വേഷങ്ങള്‍ ഇല്ലാതെ 10 മിനിട്ട് നിന്നാല്‍ കൂടുതല്‍ ഇരുന്നാല്‍ ഈ ഭാഗം മുറിച്ചു മാറ്റേണ്ട സ്ഥിതി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് ഏറ്റവും തീവ്രമായി തണുപ്പ് അനുഭവപ്പെടുക. ഷിക്കാഗോയില്‍ അന്റാര്‍ട്ടിക്കയേക്കാള്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു. മൈനസ് 33 ഡിഗ്രി സെല്‍ഷ്യസാണ് നഗരത്തില്‍ പ്രവചിക്കപ്പെടുന്നതെങ്കിലും, മഞ്ഞുകാറ്റിന്റെ അകമ്പടിയില്‍ അത് മൈനസ് 50 സെല്‍ഷ്യസിന് മുകളില്‍ എത്തുമെന്നാണ് കരുതുന്നു.
അതിനിടയില്‍ ഷിക്കാഗോയില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും സൂചനയുണ്ട്. വില കൂടിയ ജാക്കറ്റുകള്‍ തോക്കു ചൂണ്ടി മോഷ്ടിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു.
അമേരിക്കയില്‍ ആയിരത്തിലധികം വിമാന സര്‍വീസുകള്‍ പ്രതികൂല കാലാവസ്ഥയില്‍ റദ്ദാക്കി. മിഡ്വെസ്റ്റ് മേഖലയില്‍ ആയിരക്കണക്കിനു സ്‌കൂളുകളും, ബിസിനസ് സ്ഥാപനങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്.
from mangalam.com http://bit.ly/2Rq1pi5
via IFTTT
No comments:
Post a Comment