ആലപ്പാട് കരിമണല്‍ ഖനനം; സമരകാരണം സര്‍ക്കാര്‍ വിശദമായി പഠിക്കും- മന്ത്രി ഇ.പി ജയരാജന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

ആലപ്പാട് കരിമണല്‍ ഖനനം; സമരകാരണം സര്‍ക്കാര്‍ വിശദമായി പഠിക്കും- മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട് കരിമണൽ ഖനനം സംബന്ധിച്ച പ്രശ്നങ്ങൾ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. നമുക്ക് പ്രകൃതി നൽകിയ കടൽ തരുന്ന ധനമാണ് കരിമണൽ. അത് ശേഖരിക്കുന്നതിനാണ് അവിടെ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. അതിൽ ഐ.ആർ.ഇഎന്നത് കേന്ദ്ര ഗവൺമെന്റ് സ്ഥാപനമാണ്. അവിടെ അവർക്ക് മൂന്ന് പ്ലോട്ട് തിരിച്ചു കൊടുത്തിരുന്നു. അതിൽ ഒരു പ്ലോട്ടിൽ നിന്ന് മാത്രമെ അവർ മണൽ എടുക്കുന്നുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. അവിടെ മറ്റേതെങ്കിലും തരത്തിൽകരയിടിയുകയോ മറ്റ് കാര്യങ്ങൾക്കോ സാധ്യത ഇല്ലാത്തതാണ്. ഇപ്പോഴെന്താണ് പ്രശനം എന്നത് സംബന്ധിച്ച് വിശദമായി പഠിക്കേണ്ടതുണ്ട്. കരിമണൽ അവിടെ നിന്ന് രാത്രികാലങ്ങളിൽ കള്ളക്കടത്തായി പുറത്തുപോകുന്നുണ്ട്. അത് തടയുന്നതിനുള്ള നടപടികളിലേക്ക് താൻ പോകുകയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. രാത്രിയിൽ തമിഴ്നാട്ടിലേക്ക് ലോറിയിൽ മണൽ കടത്തുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. കരിമണൽ കേരളത്തിന്റെ സമ്പത്താണ്. അത് ഇവിടെ തന്നെ സംസ്കരിച്ചാൽ കോടിക്കണക്കിന് ആളുകൾക്ക് ജോലി കിട്ടും. കെ.എം.എം.എല്ലിൽ തന്നെ നാനൂറോളം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ പോകുകയാണ്. ഐ.ആർ.ഇയിൽ മാസം വലിയ തുകയാണ് ശമ്പളം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അവിടുത്തെ ജനങ്ങളെല്ലാം നല്ലതുപോലെ സഹകരിച്ചിരുന്നുവെന്നാണ് ഇതുവരെ ലഭിച്ച വിവരം. എന്താണ് സമരമുണ്ടാകാൻ കാരണമെന്ന് സർക്കാർ വിശദമായി പഠിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കരിമണൽ ഖനനം ചെയ്തെടുക്കുന്ന സ്ഥലത്ത് പിന്നെയും മണൽ നിക്ഷേപിക്കപ്പെടും. മറ്റുള്ള സ്ഥലങ്ങളിലും ഇതേ രീതിയിൽ തന്നെയാണ് കരിമണൽ ശേഖരിക്കുന്നതെന്നും മന്ത്രി നിലപാട് വ്യക്തമാക്കി. Content Highlights:Alappad black Sand Mining issue E P Jayarajan


from mathrubhumi.latestnews.rssfeed http://bit.ly/2M869I7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages