കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണർക്കെതിരേയുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദം കത്തിനിൽക്കുന്നതിനിടെ കോഴിക്കോട് പുതിയ കമ്മീഷണർ ചുമതലയേറ്റു. ആഭ്യന്തര വകുപ്പിന്റെ അടിയന്തര സ്ഥലം മാറ്റ ഉത്തരവ് പ്രകാരം എസ്.കാളിരാജ് മഹേഷ് കുമാറിന് പകരം കെ. സഞ്ജയ്കുമാർ ഗുരുദിൻ ഐ.പി.എസാണ് പുതിയ സിറ്റി പോലീസ് കമ്മീഷണറായി ശനിയാഴ്ച ചുമതലയേറ്റത്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിലേയാക്കാണ് കാളിരാജ് മഹേഷ്കുമാറിന് സ്ഥലം മാറ്റം ലഭിച്ചത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ജനുവരി മൂന്നിന് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ മിഠായിതെരുവിൽ നടന്ന അക്രമ സംഭവമാണ് കാളിരാജ് മഹേഷ്കുമാറിന് അടിയന്തര സ്ഥലം മാറ്റം ലഭിക്കാനുള്ള സാഹചര്യമുണ്ടായത്. അക്രമം തടയന്നതിനായി നടത്തിയ ക്രമീകരണങ്ങൾ അപ്പാടെ പാളിപ്പോയെന്ന് ചൂണ്ടിക്കാട്ടി സേനയ്ക്കുള്ളിൽ നിന്നു തന്നെ വിമർശനം ഉയർന്നിരുന്നു. ഇക്കാര്യം പരസ്യമായി പറഞ്ഞ് കമ്മീഷണർക്കെതിരേ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് വലിയ വിവാദങ്ങൾക്കും കാരണമായി. ഇതിൽ അന്വേഷണം കഴിഞ്ഞ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ കമ്മീഷണർ ചുമതലയേറ്റത്. സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റ കെ.സഞ്ജയ് കുമാർ ഗുരുദിന് സ്ഥാനമൊഴിഞ്ഞ കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ ഹസ്തദാനം ചെയ്യുന്നു. കെ.എ.പി ബറ്റാലിയനിൽ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് കമാൻഡന്റ് ആയ ഡി.ഐ.ജി സഞ്ജയ് കുമാർ കുമാർ ഗുരുദിൻ ഐ.പി.എസ് കൊല്ലം, പത്തനംതിട്ട, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ കമ്മീഷണറായി ചുമതലയേറ്റിട്ടുണ്ട്. സൈബർ സുരക്ഷ വിദഗ്ധൻ കൂടിയാണ്. ഇതിനിടെ കമ്മീഷണർക്കെതിരേ എഫ്.ബി പോസ്റ്റിട്ട ക്രൈംബ്രാഞ്ച് പോലീസുകാരൻ ഉമേഷ് വള്ളിക്കുന്നിനെതിരെ രണ്ട് ദിവസത്തിൽ നടപടിയുണ്ടാകുമെന്നാണ് സൂചന. സേനാംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കിക്കൊണ്ടുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് ലംഘിച്ച് കൊണ്ടാണ് ഉമേഷ് പോസ്റ്റിട്ടത് എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. പരാതിയുണ്ടെങ്കിൽ മേലുദ്യോഗസ്ഥനോട് പരാതിപ്പെടുന്നതിന് പകരം എഫ്.ബി പോസ്റ്റിട്ടത് അച്ചടക്ക ലംഘനമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്രൈംബ്രഞ്ച് ഡി.വൈ.എസ്.പി ബിജു കെ സ്റ്റീഫൻ ക്രൈംബ്രാഞ്ച് എസ്.പി പി.ബി രാജീവിനാണ് ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചത്. Content Highlights:New City Police Commissioner Taken Charge in Kozhikode
from mathrubhumi.latestnews.rssfeed http://bit.ly/2snuf8L
via
IFTTT
No comments:
Post a Comment