മുംബൈ: ശിവസേനക്ക് പരോക്ഷ മുന്നറിയിപ്പുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. തങ്ങളുമായി സഖ്യത്തിലാണെങ്കിൽ അവരുടെ വിജയം പാർട്ടി ഉറപ്പാക്കും. അതല്ലെങ്കിൽ മുൻ സഖ്യമായാലും ലോക്സഭതിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിൽ 48-ൽ 40 സീറ്റിലും ബിജെപി വിജയമുറപ്പിക്കുമെന്ന്മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന. എന്നാൽ ആരുടെ വെല്ലുവളിയും ഏറ്റെടുക്കാൻ തയ്യാറാണെന്നായിരുന്നുശിവസേന ഇതിനോട് പ്രതികരിച്ചത്. ശിവസേനയുമായുള്ള സഖ്യത്തെ സംബന്ധിച്ച് ഇതാദ്യമായിട്ടാണ് ബിജെപി പരസ്യമായ നിലപാടെടുക്കുന്നത്. മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിൽ നടന്ന പാർട്ടി പരിപാടികളിൽ ഫഡ്നാവിസിനൊപ്പം അമിത് ഷാ പങ്കെടുത്തു. സഖ്യത്തെ സംബന്ധിച്ച് പാർട്ടി പ്രവർത്തകർക്കുള്ള അനിശ്ചിതത്വം ഒഴിവാക്കണം. പാർട്ടിയുമായി സഖ്യത്തിലുള്ളവരെ എന്ത് വിലകൊടുത്തും വിജയിപ്പിക്കണം. അതല്ലെങ്കിൽ അവരുടെ തോൽവി ഉറപ്പാക്കണം. പാർട്ടി പ്രവർത്തകർ ബൂത്ത് തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു. 200 വർഷം രാജ്യം അടിമത്തത്തിലായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ നമ്മൾ വിജയിച്ചാൽ നമ്മുടെ ആശയങ്ങൾ 50 വർഷം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ ബിജെപി 2014-ൽ 71സീറ്റുകൾ നേടിയിട്ടുണ്ട്. ഇത്തവണ ബിഎസ്പിയും എസ്പിയും കൈകോർത്തിരിക്കുന്നു. എന്നാൽ ബിജെപി 74 സീറ്റിലായിരിക്കും ഇത്തവണ ജയിക്കുകയെന്നും ഷാ പറഞ്ഞു. 2014-ലേതിനേക്കാളും വലിയ വിജയമായിരിക്കും 2019-ൽ ബിജെപി നേടുകയെന്ന് ഫഡ്നാവിസും അവകാശപ്പെട്ടു. Amit Shah warned Shivsena, BJP, Maharashtra
from mathrubhumi.latestnews.rssfeed http://bit.ly/2FbKFbM
via
IFTTT
No comments:
Post a Comment