കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ജെ.ഡി(എസ്) സഖ്യം: അഗ്നിപര്‍വതം ഉടന്‍ പൊട്ടുമെന്ന് യെദ്യൂരപ്പ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ജെ.ഡി(എസ്) സഖ്യം: അഗ്നിപര്‍വതം ഉടന്‍ പൊട്ടുമെന്ന് യെദ്യൂരപ്പ

ബെംഗളൂരു: നിയമസഭാകക്ഷിയോഗത്തിൽനിന്ന് ചില കോൺഗ്രസ് എം എൽ എമാർ വിട്ടുനിന്നതും കോൺഗ്രസും സഖ്യകക്ഷികളും തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസവും വരുംദിവസങ്ങളിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചേക്കാമെന്ന സൂചനയാണ് നൽകുന്നതെന്ന് കർണാടക ബി ജെ പി അധ്യക്ഷൻ ബി എസ് യെദ്യൂരപ്പ. വെള്ളിയാഴ്ച നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽനിന്ന് ചില എം എൽ എമാർ വിട്ടുനിന്നതിനു പിന്നാലെയാണ് യെദ്യുരപ്പയുടെ പരാമർശം. രമേഷ് ജർകിഹോലി, ബി നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമടഹള്ളി എന്നീ എം എൽ എമാരാണ് യോഗത്തിൽനിന്ന് വിട്ടുനിന്നത്. വിട്ടുനിൽക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഈ എം എൽ എമാർക്ക് കത്ത് നൽകുമെന്ന് നിയമസഭാ കക്ഷി യോഗത്തിനു ശേഷം സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു. ബി ജെ പിയുടെ ഓപ്പറേഷൻ താമരയ്ക്കെതിരെയുള്ള കോൺഗ്രസ്-ജനതാദൾ സഖ്യസർക്കാരിന്റെ ശക്തി തെളിയിക്കൽ എന്നു വിശേഷിപ്പിക്കപ്പെട്ട യോഗത്തിലാണ് കോൺഗ്രസ് എം എൽ എമാർ പങ്കെടുക്കാതിരുന്നത്. കോൺഗ്രസ് എം എൽ എമാരുടെ അതൃപ്തിയും അമർഷവുമാണ് അവരുടെ അസാന്നിധ്യത്തിലൂടെ വ്യക്തമായതെന്നും യെദ്യൂരപ്പ പറഞ്ഞു. കോൺഗ്രസ് എം എൽ മാരോടുള്ള സിദ്ധരാമയ്യയുടെ സ്വരം നിരാശയും ഭയവും കലർന്നതാണ്. എം എൽ എമാരുമായുള്ള ബന്ധം ശക്തവും സൗഹാർദപരവുമാണെങ്കിൽ കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതെന്തിനാണെന്നും സിദ്ധരാമയ്യയോട് യെദ്യൂപ്പ ആരാഞ്ഞു. content highlights:Volcano waiting to erupt in Cong-JD(S) alliance says yeddyurappa


from mathrubhumi.latestnews.rssfeed http://bit.ly/2QYXKr6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages