പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അണിനിരത്തി കൊല്‍ക്കത്തയില്‍ മമതയുടെ റാലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അണിനിരത്തി കൊല്‍ക്കത്തയില്‍ മമതയുടെ റാലി

കൊൽക്കത്ത: പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അണിനിരത്തി കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ റാലി. 20 ലേറെ ദേശീയ നേതാക്കളാണ് റാലിക്ക് എത്തിയിട്ടുള്ളത്. ഡൽഹി മിുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, വിവിധ സംസ്ഥാനങ്ങളിലെ മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖരെല്ലാം റാലിക്ക് എത്തിയിട്ടുണ്ട്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാരിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി എന്നിവർ റാലിക്ക് എത്തിയിട്ടില്ല. എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, അഭിഷേക് മനു സിങ്വി തുടങ്ങിയവർ റാലിയിൽ പങ്കെടുക്കുന്നുണ്ട്. ബിജു ജനതാദള്ളിന്റെയും സി.പി.എം നേതൃത്വം നൽകുന്ന ഇടതുപാർട്ടികളുടെയും നേതാക്കൾ ഒഴികെ പ്രതിപക്ഷത്തുള്ള പ്രമുഖ പാർട്ടികളുടെ നേതാക്കളെല്ലാം യോഗത്തിന് എത്തിയിട്ടുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. തൃണമൂൽ കോൺഗ്രസിന്റെ ലക്ഷക്കണക്കിന് പ്രവർത്തകരാണ് റാലിയിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത്. 10,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നിയോഗിച്ചിട്ടുള്ളത്. എല്ലാം അംബാനിക്കും അദാനിക്കും മാത്രം - ഖാർഗ അഴിമതി ആരോപണങ്ങൾ ഉയരുമ്പോഴും കോഴ വാങ്ങില്ലെന്നും വാങ്ങാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറയുന്നുവെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. എന്നാൽ, എല്ലാം അംബാനിക്കും അദാനിക്കും നൽകുകയാണെന്നും അദ്ദേഹം കൊൽക്കത്ത റാലിക്കിടെ ആരോപിച്ചു. രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു വാദ്ഗാനം. എന്നാൽ, രാജ്യത്തെ തൊഴിലവസരങ്ങളെല്ലാം ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു. മോദിയെയും അമിത് ഷായെയും രാജ്യത്തുനിന്ന് ഓടിക്കണമെന്ന് കെജ്രിവാൾ യഥാർഥ രാജ്യസ്നേഹികൾ അമിത് ഷായെയും നരേന്ദ്രമോദിയെയും രാജ്യത്തുനിന്ന് ഓടിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കൊൽക്കത്തയിലെ റാലിയിലാണ് പരാമർശം. മോദി ഭരണത്തിലെത്തിയാൽ രാജ്യം 53 വർഷം പിന്നോട്ടുപോകുമെന്ന് സ്റ്റാലിൻ മോദി വീണ്ടും ഭരണത്തിലെത്തിയാൽ രാജ്യം 50 വർഷം പിന്നോട്ടുപോകുന്ന സാഹചര്യമുണ്ടാകുമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ. മോദിയും അമിത് ഷായും പശ്ചിമ ബംഗാളിലെത്താൻ ഭയക്കുന്നു. മോദി സർക്കാരിനെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Content Highlights:Opposition rally, West Bengal, Mamata Banerjee


from mathrubhumi.latestnews.rssfeed http://bit.ly/2T1m4KT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages