ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്രസര്‍വകലാശാലയില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റപത്രം കോടതി സ്വീകരിച്ചില്ല. ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങാതെ സമര്‍പ്പിച്ചതാണ് കുറ്റപത്രം നിരസിക്കാന്‍ കാരണം. ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് അനുമതി തേടാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി ചൂണ്ടിക്കാട്ടി.
നിയമ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിക്കാതെ എന്തിനാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് കോടതി ചോദിച്ചു. കേസിന്റെ വാദത്തിനിടെയാണ് പോലീസിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചത്. പത്ത് ദിവസത്തിനകം സര്‍ക്കാരില്‍ നിന്ന് അനുമതി തേടാമെന്ന് ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. 2016ല്‍ ജെ.എന്‍.യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തിലാണ് കേസ്.
ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്റെ മുന്‍ അധ്യക്ഷന്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, സി.പി.ഐ നേതാവ് ഡി. രാജയുടെ മകള്‍ അപരാജിത രാജ, അഖ്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റായീയ റാസോള്‍, ബഷീര്‍ ഭട്ട്, ഭഷാറത്ത്, ഷെഹ്‌ല റഷീദ് എന്നിവര്‍ക്കെതിരെയാണ് 1200 പേജുള്ള കുറ്റപത്രം പാട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചത്.
from mangalam.com http://bit.ly/2Fy4lb7
via IFTTT
No comments:
Post a Comment