വിശ്വാസി സമൂഹം പുനര്‍ചിന്തനം നടത്തേണ്ട സമയം അത്രിക്രമിച്ചു - മന്ത്രി കെ.ടി ജലീല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

വിശ്വാസി സമൂഹം പുനര്‍ചിന്തനം നടത്തേണ്ട സമയം അത്രിക്രമിച്ചു - മന്ത്രി കെ.ടി ജലീല്‍

കോഴിക്കോട്: മതങ്ങളും ആചാരങ്ങളും വ്യക്തിയെ സ്വാധീനിക്കുന്ന പുതിയകാലത്ത്വിശ്വാസി സമൂഹം ഒരു പുനർചിന്തനത്തിന് തയ്യാറാവണമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീൽ. കുറ്റവാളികളുടെ എണ്ണം എല്ലാ മതവിഭാഗങ്ങളിലും കൂടി വരുന്നു. മതങ്ങളും ആചാരങ്ങളുമെല്ലാം വ്യക്തികളെ സ്വാധീനിക്കുന്നതിന്റെ ഭാഗമായിട്ടാണ് തർക്കങ്ങൾ വർധിച്ച് വരുന്നതെന്നും ജലീൽ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ആദ്യ സമ്പൂർണ വഖഫ് ട്രൈബ്യൂണൽകോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മതവും വിശ്വാസവും വേഷത്തിലും ആചാരത്തിലും മാത്രം ഒതുങ്ങേണ്ടതല്ല. മറ്റുള്ളവരോടുള്ള ബഹുമാനത്തിലൂടേയും പെരുമാറ്റത്തിലൂടെയും വ്യക്തിബന്ധത്തിലൂടെയുമാണ് അത് തെളിയിക്കേണ്ടത്. നിർഭാഗ്യവശാൽ അത് ഇല്ലാതാവുന്ന കാഴ്ചയാണ് കണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് സമ്പൂർണ വഖഫ് ട്രൈബ്യൂണൽ നിലവിൽ വന്നതോടെ മൂന്ന് ജില്ലകളിലായി ചിതറിക്കിടക്കുന്ന മേഖലാ വഖഫ് ട്രൈബ്യൂണലുകൾ ഇനി ഇല്ലാതാകും. മുസ്ലിം പള്ളികളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കൈകാര്യം ചെയ്യുന്ന ആസ്ഥാനമായി പുതിയ ട്രൈബ്യൂണൽ പ്രവർത്തിക്കുകയും ചെയ്യും. വഖഫ് ബോർഡിന്റെ തീരുമാനങ്ങളിലുള്ള അപ്പീലുകളിൽ തീർപ്പ് കൽപ്പിക്കാനും മറ്റു വഖഫ് കേസുകൾ കൈകാര്യം ചെയ്യുന്നതിനുമുള്ള അധികാരം ട്രൈബ്യൂണലിനാണ്. കേന്ദ്ര വഖഫ് ആക്ടിൽ 2013ൽ വരുത്തിയ ഭേദഗതിയെ തുടർന്നാണ് സിംഗിൾ ട്രൈബ്യൂണലിൽ മൂന്ന് അംഗങ്ങളാക്കിയത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മൂന്ന് മേഖലകളിലായി ട്രൈബ്യൂണലിനെ നിയോഗിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജ് കെ.സോമനാണ് പുതിയ വഖഫ് ട്രൈബ്യുണലിന്റെ ചെയർമാൻ. ഹൈക്കോടതി അഭിഭാഷകൻ അഡ്വ.ടി.കെ ഹസൻ, ധനകാര്യ അണ്ടർ സെക്രട്ടറി എ.സി ഉബൈദുള്ള എന്നിവരാണ് മറ്റ് വഖഫ് ബോർഡ് അംഗങ്ങൾ. 29 പേരെ ജീവനക്കാരായും നിയമിച്ചിട്ടുണ്ട്. Content Highlights:KT Jaleel, Waqaf Board


from mathrubhumi.latestnews.rssfeed http://bit.ly/2FOqocy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages