കേരളത്തിന്റെ പേസര്‍മാരെ പരീക്ഷിക്കാന്‍ വസീം ജാഫര്‍; രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

കേരളത്തിന്റെ പേസര്‍മാരെ പരീക്ഷിക്കാന്‍ വസീം ജാഫര്‍; രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി

കോഴിക്കോട്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ കേരളത്തിന്റെ എതിരാളികൾ വിദർഭ. രണ്ടാം സെമിയിൽ കർണാടകയും സൗരാഷ്ട്രയും തമ്മിലാണ് മത്സരം.ഉത്തരാഖഢിനെതിരായ ക്വാർട്ടർ ഫൈനലിൽ വിദർഭ ഇന്നിങ്സിനും 115 റൺസിനും വിജയിച്ചതോടെയാണ് കേരളത്തിനെതിരെ സെമിഫൈനലിന് കളമൊരുങ്ങിയത്. ജനുവരി 24 മുതൽ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് കേരളം-വിദർഭ സെമി. കേരള ടീം തിങ്കളാഴ്ച്ച് കൃഷ്ണഗിരിയിലെത്തും. ക്വാർട്ടറിലെന്ന പോലെ കേരളത്തിന്റെ പേസ് ബൗളിങ്ങിന്റെ ശക്തി പരമാവധി ഉപയോഗിക്കുന്ന തരത്തിലാകും പിച്ചിന്റെ നിർമ്മാണം. വസീം ജാഫർ, ഫായിസ് ഫസൽ, സഞ്ജയ് രാമസ്വാമി തുടങ്ങിയ വമ്പൻമാരടങ്ങിയ വിദർഭയോട് മത്സരിക്കാനുള്ള ബാറ്റിങ് ലൈനപ്പ് കേരളത്തിനില്ല. അതുകൊണ്ടുതന്നെ കേരളത്തിന്റെ ശക്തിയായ പേസ് ബൗളിങ്ങിനെ പരമാവധി ഉപയോഗിക്കാനാകും ശ്രമം. അതേസമയം വിദർഭയുടെ പേസ് ബൗളറായ ഇന്ത്യൻ താരം ഉമേഷ് യാദവ് കൃഷ്ണഗിരിയെ പിച്ച് ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്. ഗുജറാത്തിനെതിരായ ക്വാർട്ടർ ഫൈനലിനിടെ പരിക്കേറ്റ ബാറ്റ്സ്മാൻ സഞ്ജു സാംസൺ സെമിയിൽ കളിക്കില്ല. തമിഴ്നാട്ടുകാരനായ ഓപ്പണർ അരുൺ കാർത്തിക്, വി.എ. ജഗദീഷ് എന്നിവരിലൊരാളാളായിരിക്കും പകരം കളിക്കുക. സീസണിന്റെ തുടക്കത്തിൽ ജലജ് സക്സേനയ്ക്കൊപ്പം ഓപ്പണറായി തുടങ്ങിയ അരുൺ കാർത്തിക്കിനെ ഫോമിലല്ലാത്തതിനെ തുടർന്ന് പിന്നീട് കളിപ്പിച്ചിരുന്നില്ല. ജഗദീഷ് ഹൈദരാബാദിനെതിരേ സെഞ്ചുറി നേടിയെങ്കിലും പിന്നീട് ഫോം ഔട്ടാകുകയായിരുന്നു. Content Highlights: Ranji Trophy Semi Final Kerala vs Vidarbha Preview


from mathrubhumi.latestnews.rssfeed http://bit.ly/2TWcnNO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages