ഗുരുഗ്രാം: ബലാത്സംഗ കേസ് പിൻവലിക്കാത്തതിനെ തുടർന്ന് 22 കാരിയെ പ്രതി വെടിവെച്ചു കൊന്നു. ഡൽഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. തനിക്കെതിരെയുള്ള ബലാത്സംഗ കേസ് പിൻവലിക്കാത്തിനാണ് ഫരീദാബാദ് സ്വദേശി സന്ദീപ് കുമാർ യുവതിയെ വെടിവെച്ച് കൊന്നത്. നൈറ്റ് ക്ലബ്ബിലെ ഡാൻസറായ യുവതിയെ വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നും കൊണ്ടു പോയാണ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ അമ്മ പറയുന്നത്. യുവതിയുടെ ശരീരത്തിൽ നാല് തവണ വെടിയേറ്റതിന്റെ പാടുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗുരുഗ്രാം-ഫരീദാബാദ് എക്സ്പ്രസ് വെയിലെ ഖുശ്ബു ചൗക്കിൽനിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സന്ദീപ്രാവിലെ യുവതിയുടെ വീട്ടിലേക്ക് വന്ന് കുറച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാറിൽ കയറ്റുകയായിരുന്നു. യുവതി കാറിൽ കയറിയ ഉടൻ സന്ദീപ് വേഗത്തിൽ കാർ എടുത്ത് പോവുകയായിരുന്നു. തുടർന്ന് വൈകുന്നേരം ആറ് മണിയോടെ സന്ദീപ് വിളിച്ച് കേസ് പിൻവലിക്കണമെന്നും അല്ലാത്തപക്ഷം മകളെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് യുവതിയുടെ അമ്മ പറയുന്നത്. വെള്ളിയാഴ്ച കോടതിയിൽ കേസിന്റെ വാദം കേൾക്കാനിരിക്കെയാണ് യുവതിയെ കൊലപ്പെടുത്തിയത്. സന്ദീപും കൊല്ലപ്പെട്ട യുവതിയും നാല് വർഷമായി നൈറ്റ് ക്ലബ്ബിൽ ജോലി ചെയ്യുകയായിരുന്നു. നൈറ്റ് ക്ലബ്ബിലെ സുരക്ഷാ ജീവനക്കാരനാണ് സന്ദീപ് കുമാർ. 2017 മാർച്ചിലാണ് യുവതിയുടെ പരാതിയിൽ ബലാത്സംഗ കേസിൽ സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. Content Highlight:Night club bouncer accused of rape kills woman in Gurgaon
from mathrubhumi.latestnews.rssfeed http://bit.ly/2W2CQv7
via
IFTTT
No comments:
Post a Comment