കര്‍ണാടകയില്‍ വീണ്ടും കുതിരക്കച്ചവടം; കോണ്‍ഗ്രസ് എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാന്‍ നീക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

കര്‍ണാടകയില്‍ വീണ്ടും കുതിരക്കച്ചവടം; കോണ്‍ഗ്രസ് എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാന്‍ നീക്കം

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നീക്കം തുടങ്ങി. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് നീക്കങ്ങള്‍. ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും ഡല്‍ഹിയില്‍ ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. മന്ത്രിസഭാ പുനഃസംഘടനയില്‍ സ്ഥാനം ലഭിക്കാത്ത ഏഴോളം കോണ്‍ഗ്രസ് എം.എല്‍.എമാരെ മുന്‍നിര്‍ത്തി സര്‍ക്കാരിനെ അട്ടിമറിക്കാനാണ് നീക്കം.

അസംതൃപ്തരായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ മുംബൈയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മന്ത്രി ഡി.കെ ശിവകുമാര്‍ വെളിപ്പെടുത്തിയിരുന്നു. എം.എല്‍.എമാരായ രമേഷ് ജാര്‍ക്കിഹോളി (ഗോഖക്), ആനന്ദ് സിങ് (വിജയനഗര), ബി. നാഗേന്ദ്ര (ബെല്ലാരി റൂറല്‍) എന്നിവരെയാണ് ബി.ജെ.പി കടത്തിക്കൊണ്ടു പോയിരിക്കുന്നതാതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇവര്‍ക്ക് പുറമെ നാഗേന്ദ്രയുടെ അടുത്ത സുഹൃത്തായ മഹേഷ് കുമത്തല്ലി (അത്താണി), ശ്രീമന്ത് പാട്ടീല്‍ (കഗ്‌വാഡ്), ഉമേഷ് ജാദവ് (ചിഞ്ചോളി) എന്നീ എം.എല്‍.എമാരും കൂറുമാറിയേക്കുമെന്ന് സൂചനയുണ്ട്. ഇവരുടെ നീക്കങ്ങളും കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിച്ചുവരികയാണ്.



from mangalam.com http://bit.ly/2RtXBkQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages