ന്യൂഡല്‍ഹി : ജെ.എന്‍.യുവില്‍ 2016 ല്‍ നടന്ന വിദ്യാര്‍ത്ഥി റാലിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന കേസില്‍ കനയ്യ കുമാറും ഉമര്‍ ഖാലിദും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം. ഇവര്‍ക്കു പുറമേ അനിര്‍ബാന്‍ ഭട്ടാചാര്യ, ആക്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീഹ റസൂല്‍, ബഷീര്‍ ഭട്ട് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.
രാജ്യദ്രോഹക്കുറ്റത്തിന് പുറമേ ക്രിമിനല്‍ ഗൂഢാലോചനയും കള്ളരേഖ ചമയ്ക്കലും ഉള്‍പ്പെടെയുള്ള എട്ട് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പട്യാല കോടതി ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. ലോകസഭാ തെരഞ്ഞെടുപ്പില്‍ കനയ്യകുമാറിര്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് വാര്‍ത്തകള്‍ക്കിടെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
from mangalam.com http://bit.ly/2Cn3RQK
via IFTTT
No comments:
Post a Comment